ജിമിക്കി കമ്മലിന്​ ചുവട്​ വെച്ച്​ ജ്യോതിക VIDEO

16:24 PM
13/11/2018
JYOTHIKA-JIMMIKKI-KAMMAL

വിദ്യാ ബാലൻ മനോഹരമാക്കിയ 'തുമാരി സുലു' എന്ന സൂപ്പർഹിറ്റ്​ ബോളിവുഡ്​ ചിത്രത്തി​​​െൻറ റീമേക്കിൽ ജ്യോതികയുടെ തകർപ്പൻ ഡാൻസ്​. ഷാൻ റഹ്​മാൻ സംഗീതം നൽകിയ എൻറമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനത്തിനാണ് ഒരു രംഗത്തിൽ​ താരം​ ചുവടുവെച്ചത്​. കാട്രിൻ മൊഴി എന്ന്​ പേരിട്ട ​ചിത്രത്തിൽ വിദ്യാ ബാല​ൻ അവതരിപ്പിച്ച കഥാപാത്രമായാണ്​ ജ്യോതികയെത്തുന്നത്​. 

അനിൽ പനച്ചൂരാ​​​െൻറ വരികൾക്ക്​ ഷാൻ റഹ്​മാൻ ഇൗണമിട്ട വെളിപാടി​​​െൻറ പുസ്​തകം എന്ന ചിത്രത്തിലെ ഗാനമാണ്​ ജിമിക്കി കമ്മൽ. യൂട്യൂബിൽ 100 മില്യൺ കാഴ്​ചക്കാരിലേക്ക്​ കുതിക്കുന്ന പാട്ട്​ മാസങ്ങളോളം ട്ര​​െൻറിങ്ങായിരുന്നു. 

രാധാ മോഹൻ സംവിധാനം ചെയ്യുന്ന കാട്രിൻ മൊഴി, നിർമിക്കുന്നത്​ ജി ധനരാജനാണ്​. പൊൻ പാർഥിബനാണ്​ ചിത്രത്തിന്​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​.​ ജ്യോതിക, വിദ്ദാർഥ്​, ലക്ഷ്​മി മഞ്ചു എന്നിവരാണ്​ ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്​തിരിക്കുന്നത്​.

Loading...
COMMENTS