Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightജസ്​റ്റിൻ ബീബർ...

ജസ്​റ്റിൻ ബീബർ വിവാഹിതനാകുന്നു

text_fields
bookmark_border
justin.
cancel

ന്യൂയോർക്ക്​: കനേഡിയൻ പോപ്​ ഗായകൻ ജസ്​റ്റിൻ ബീബറും മോഡൽ ഹെയ്​ലി ബാൾഡ്​വിനും വിവാഹിതാകുന്നു. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട്​ ചെയ്​തു. 2016 ൽ പിരിഞ്ഞ പ്രണയജോഡികൾ വീണ്ടും ഒരുമിച്ചതായി വാർത്തകളുണ്ടായിരുന്നു. ഹെയ്​ലിയുമായി അകന്ന ബീബർ പോപ്​ ഗായിക സെലീന ഗോമസുമായി പ്രണയത്തിലായിരുന്നു. 

ഹോളിവുഡ്​ നടനും നിർമാതാവുമായ സ്​റ്റീഫൻ ബാൾഡ്​വിന്നി​​​െൻറ മകളാണ്​ ഹെയ്​ലി. അമേരിക്കൻ വോഗ്​, മാരി ക്ലയർ, സ്​പാനിഷ്​ ഗാർപേഴ്​സ്​ ബസാർ തുടങ്ങിയ മാഗസിനുകളുടെ മോഡലായി ഹെയ്​ലി എത്തിയിട്ടുണ്ട്​. മോഡലിങ്​ രംഗത്ത്​ പ്രശ്സ്​തയായ ഹെയ്​ലി മ്യൂസിക്​ വിഡിയോകളിലും ടെലിവിഷൻ ഷോകളിലും അഭിനയിച്ചിട്ടുണ്ട്​. 

ജസ്​റ്റിൻ ബീബറുടെ ചിത്രം ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ച പിതാവ്​ ജെർമി ബീബർ ‘ആവേശത്തോടെ അടുത്ത അധ്യായത്തിനായി കാത്തിരിക്കുന്നു’വെന്ന്​ കുറിച്ചു. മാതാവ്​ പാറ്റിയും സ്​നേഹമെന്ന്​ ഇൻസ്​റ്റഗ്രാമിൽ കുറിച്ചിട്ടുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadaJustin Biebermusic newsengageHailey BaldwinPope singer
News Summary - Justin Bieber 'engaged to Hailey Baldwin'- Music news
Next Story