ന്യൂയോർക്ക്: ലൈംഗികാതിക്രമങ്ങൾക്കെതിരായി ഹോളിവുഡിൽ നടന്ന മീടൂ കാമ്പയിനിെൻറ ചുവടു പിടിച്ച് ഗായിക െജന്നിഫർ ലോപസും. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് തനിക്കു നേരെയുണ്ടായ പീഡനത്തെ കുറിച്ച് അവർ തുറന്നു പറഞ്ഞത്. തെൻറ ആദ്യകാല സിനിമയിലെ ഒരു സംവിധായകന് നേരെയാണ് അവർ ആരോപണം ഉന്നയിച്ചത്. എന്നാൽ വ്യക്തിയുെട പേര് വെളിപ്പെടുത്തിയിട്ടില്ല.
മറ്റുള്ളവർക്ക് നേരെ ഉണ്ടായതു പോലെ ഒരു ലൈംഗികാതിക്രമം താൻ നേരിട്ടിട്ടില്ല. എന്നാൽ, ഒരു സംവിധായകൻ തന്നോട് മാറിടം കാണിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ആ സമയം വളെര ഭയെന്നങ്കിലും താൻ അയാളുടെ ആവശ്യം നിരസിച്ചു- ലോപസ് വ്യക്തമാക്കി.
ഹോളിവുഡിെല നിരവധി സ്ത്രീകൾ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മീടു കാമ്പയിനിലൂടെ തുറന്നു പറഞ്ഞിരുന്നു.