ജയസൂര്യ വീണ്ടും ഗായകനാകുന്നു; സംഗീതം രതീഷ്​ വേഗ

15:51 PM
12/02/2019
jayasurya-singing

പ്രശസ്​ത സംഗീത സംവിധായകൻ രതീഷ്​ വേഗയുടെ സംവിധാനത്തിൽ ഒരിക്കൽകൂടി നടൻ ജയസൂര്യ ഗായകനാകുന്നു. മാധവ് രാമദാസൻ സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിലാണ്​ ജയസൂര്യയുടെ പുതിയ ഗാനമുള്ളത്​. ഗിന്നസ്​ പക്രുവാണ്​ ചിത്രത്തിൽ നായകനാകുന്നത്​.

‘ആശിച്ചവനാകാശത്തുന്നൊരാനേ കിട്ടി’, കുരുത്തക്കേടി​​​െൻറ കൂടാണെ എന്നീ ഗാനങ്ങൾക്ക്​ ശേഷം മറ്റൊരു ഗാനവുമായി എത്തു​ന്ന വിവരം ജയസൂര്യ തന്നെയാണ്​ ഫേസ്​ബുക്കിലൂടെ അറിയച്ചത്​. പ്രാണ എന്ന നിത്യ മേനോൻ നായികയായ ചിത്രത്തിലെ സൂപ്പർഹിറ്റ്​ ഗാനങ്ങൾക്ക്​ ശേഷം രതീഷ്​ വേഗ സംഗീതം നിർവഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്​. ഒരു പെപ്പി നമ്പറായാണ് ഗാനമവതരിപ്പിച്ചിരിക്കുന്നത്​​.

Loading...
COMMENTS