മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മകഥയായ ബോളിവുഡ് ചിത്രം ‘പി.എം നരേന്ദ്ര മോദി’യിൽ പാട്ടെഴുതിയിട്ടില്ലെന്ന വിശദീകരണവുമായി പ്രശസ്ത ഹിന്ദി ഗാനരചയിതാവ ് ജാവേദ് അക്തർ.
കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിെൻറ ട്രെയിലറിൽ ഗാനരചയിതാവായി ജാവേദ് അക്തറിെൻറ പേര് രേഖപ്പെടുത്തിയതുകണ്ട ആരാധകർ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. തുടർനാണ് അദ്ദേഹം പാട്ടെഴുതിയിട്ടില്ലെന്നും പേരുകണ്ട് ഞെട്ടിയെന്നും വിശദമാക്കി ട്വിറ്ററിലൂടെ രംഗത്തുവന്നത്.
കടുത്ത മോദി വിമർശകനായ ജാവേദ് അക്തറിെൻറ പേര് പോസ്റ്ററിൽ കണ്ട ആരാധകർ കൗതുകം പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പ്രചാരണം ലക്ഷ്യമാക്കിയാണ് ചിത്രം ഇറക്കിയതെന്ന ആക്ഷേപം ഉണ്ട്.