സിദ്​ ശ്രീരാം ആദ്യമായി മലയാളത്തിൽ; ഇഷ്​ഖിലെ പ്രണയം തുളുമ്പുന്ന പാട്ട്​

21:06 PM
11/05/2019

തമിഴിലും തെലുങ്കിലും ശ്രദ്ദേയ ഗാനങ്ങൾ ആലപിച്ച്​ മലയാളികളുടെ പ്രിയഗായകനായി മാറിയ സിദ്​ ​ശ്രീരാം ആദ്യമായി മലയാള സിനിമയിൽ. അനുരാജ്​ മനോഹർ സംവിധാനം ചെയ്​ത്​ ഷെയിൻ നിഗം നായകനാകുന്ന ഇഷ്​ഖിലാണ്​​​ സിദ്​ ശ്രീരാം ആദ്യമായി മലയാള ഗാനമാലപിക്കുന്നത്​. ആൻ ശീതളാണ്​ ചിത്രത്തിലെ നായിക.

ജേക്​സ്​ ബിജോയ്​ സംഗീതം നൽകിയ മനോഹരമായ ഗാനത്തിന്​ വരികളെഴുതിയത്​ ജോ പോളാണ്​. സിദ്​ ശ്രീരാമിനൊപ്പം നേഹാ എസ്​. നായരും ഗാനമാലപിച്ചിരിക്കുന്നു. 

രതീഷ്​ രവിയാണ്​ ഇഷ്​ഖിന്​ തിരക്കഥയൊരുക്കിയിരിക്കുന്നത്​. ഇ ഫോർ എൻറർടൈൻമ​​െൻറ്​സിൻെറ ബാനറിൽ മുകേഷ്​ ആർ മേത്ത, എ.വി അനൂപ്​, സി.വി സാരഥി എന്നിവർ ചേർന്നാണ്​ നിർമാണം. അൻസാർ ഷാ ഛായാഗ്രഹണവും കിരൺ ദാസ്​ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.  

Loading...
COMMENTS