യു.​എ​സ്​ ഗാ​ന​ര​ച​യി​താ​വ്​ ഇ​ർ​വി​ങ്​ ബു​ർ​ജി വി​ട​വാ​ങ്ങി

22:45 PM
01/12/2019
Irving-Burgie

വാ​ഷി​ങ്​​ട​ൺ: ക​രീ​ബി​യ​ൻ സം​ഗീ​ത​ത്തെ ജ​ന​കീ​യ​മാ​ക്കി​യ യു.​എ​സ്​ ഗാ​ന​ര​ച​യി​താ​വ്​ ഇ​ർ​വി​ങ്​ ബു​ർ​ജി അ​ന്ത​രി​ച്ചു. 95 വ​യ​സ്സാ​യി​രു​ന്നു. മ​ര​ണം സ്ഥി​രീ​ക​രി​ച്ച ബാ​ർ​ബ​ഡോ​സ്​ പ്ര​ധാ​ന​മ​ന്ത്രി ഒ​രു മി​നി​റ്റ്​ മൗ​ന​മാ​ച​രി​ക്കാ​ൻ രാ​ജ്യ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ബാ​ർ​ബ​ഡോ​സ്​ ദേ​ശീ​യ​ഗാ​നം എ​ഴു​തി​യ​ത്​ ഇ​ർ​വി​ങ്​ ആ​ണ്. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

ലോ​ക​വ്യാ​പ​ക​മാ​യി അ​ദ്ദേ​ഹ​ത്തി​​െൻറ പാ​ട്ടു​ക​ളു​ടെ 10 കോ​ടി​യി​ലേ​റെ പ​തി​പ്പു​ക​ൾ വി​റ്റ​ഴി​ഞ്ഞു. 1956ൽ ​ഹാ​രി ബെ​ലാ​ഫോ​ണ്ടെ പാ​ടി​യ ആ​ൽ​ബ​ത്തി​ലെ 11 പാ​ട്ടു​ക​ളി​ൽ ഏ​ഴെ​ണ്ണ​വും എ​ഴു​തി​യ​ത്​ ഇ​ർ​വി​ങ്​ ആ​ണ്. യു.​എ​സി​ൽ 10 ല​ക്ഷ​ത്തി​ലേ​റെ കോ​പ്പി​ക​ൾ വി​റ്റ​ഴി​ഞ്ഞ ആ​ദ്യ ആ​ൽ​ബ​വും ഇ​താ​ണ്. 

Loading...
COMMENTS