ലണ്ടൻ: ഇസ്ലാംമതം സ്വീകരിച്ചതായി െഎറിഷ് ഗായിക സിനഡ് ഒ കൊണോർ അറിയിച്ചു. 51 കാരിയായ ഗായിക ശുഹദ ദാവിത് എന്ന് പേരുമാറ്റുകയും ചെയ്തു. അടുത്തിടെ ശിരോവസ്ത്രം ധരിച്ച ചിത്രങ്ങൾ അവർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. 1990കളിലാണ് ഗായികയായി രംഗത്തെത്തിയത്. പ്രശസ്തയായതോടെ വിവാദങ്ങളും പിന്നാലെയെത്തി.
1992ൽ അന്നത്തെ മാർപാപ്പയായിരുന്ന ജോൺ പോൾ രണ്ടാമനൊപ്പം അമേരിക്കൻ ടെലിവിഷൻ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത് കത്തോലിക സഭയിൽ ഏറെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. 2000ത്തിൽ താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി. പിന്നീടത് പിൻവലിക്കുകയും ചെയ്തു.