പ്രേക്ഷകർക്കായ് പൂമരത്തിലെ മറ്റൊരു ഹൃദ്യഗാനം കൂടി
text_fieldsകേലാത്സവത്തിെൻറ ആവേശവും നിറപ്പകിട്ടും പകർന്ന് പ്രേക്ഷക ഹൃദയം കീഴടക്കുന്ന പൂമരത്തിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ട് അണിയറക്കാർ. ഇറങ്ങിയ പാട്ടുകളെല്ലാം ഹിറ്റായി മാറിയതോടെ പൂമരത്തിെൻറ റിലീസിന് കാലങ്ങളായി കാത്തിരുന്നവർക്ക് ചിത്രം നൽകിയത് ഹൃദയഹാരിയായ നിരവധി കവിതകളും പാട്ടുകളുമായിരുന്നു.
കാർത്തിക് ആലപിക്കുന്ന ‘ഇനി ഒരു കാലത്തെ’ എന്ന മനോഹര കവിതയാണ് യൂട്യൂബിൽ തരംഗമാകുന്നത്. അജീഷ് ദാസെൻറതാണ് വരികൾ. ലീലാ എൽ ഗിരിക്കുട്ടനാണ് സംഗീതം. എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിെൻറ നിർമാണം ഡോ. പോൾ വർഗീസാണ്.
കാളിദാസ് ജയറാം നായകനായ ചിത്രത്തിൽ മഹാരാജാസിലെ വിദ്യാർഥികളടക്കം നിരവധി പുതുമുഖങ്ങൾ വേഷമിട്ടിരിക്കുന്നു. മികച്ച പ്രതികരണവുമായി തിയറ്ററുകൾ നിറയ്ക്കുന്ന പൂമരം സമീപ കാലത്തിറങ്ങിയ പല ക്യാമ്പസ് സിനിമളിൽ നിന്നും വേറിട്ട് നിൽകുന്നു. പൂർണ്ണമായും കലോത്സവം പ്രമേയമാകുന്ന ആദ്യ ചിത്രമാണ് പൂമരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
