ഇന്ദ്രജിത്തിെൻറ മകൾ പ്രാർഥന പാടി സൂപ്പർഹിറ്റായ മോഹൻലാൽ എന്ന ചിത്രത്തിലെ ‘ലാലേട്ടാ’ എന്ന ഗാനം ആലപിച്ച് അച്ഛൻ ഇന്ദ്രജിത്തും. ചിത്രത്തിലെ നായിക മഞ്ജു വാര്യരുമൊത്ത് ഒരു പ്രമോഷൻ ചടങ്ങിൽ പെങ്കടുക്കവെയാണ് നായകൻ ഇന്ദ്രജിത്ത് ലാലേട്ടാ എന്ന ഗാനം പാടിയത്.
കട്ട മോഹൻലാൽ ഫാനിെൻറ കഥ പറയുന്ന മോഹൻലാൽ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘ഇടി’എന്ന ചിത്രത്തിലൂടെ സുപരിചിതനായ സാജിദ് യഹ്യ ആണ്. മനു മഞ്ജിത്തിെൻറ വരികൾക്ക് ടോണി ജോസഫാണ് സംഗീതം നൽകിയിരിക്കുന്നത്. അനിൽ കുമാർ, ഷിബു തെക്കപ്പുറം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തും.