Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightചിത്രക്കും...

ചിത്രക്കും എസ്​.പി.ബിക്കുമെതിരെ ഇളയരാജയുടെ വക്കീൽ നോട്ടീസ്​

text_fields
bookmark_border
ilayaraja movie
cancel

ചെന്നൈ: േകാടികൾ​ കൊയ്യുന്ന സ്​റ്റേജ്​ ഷോകളിൽ താൻ സംഗീത സംവിധാനം നിർവഹിച്ച ഗാനങ്ങൾ അനുമതിയില്ലാതെ ​പാടരുതെന്ന്​ ആവശ്യപ്പെട്ട്​ ഇളയരാജ, പ്രമുഖ ഗായകൻ  എസ്​.പി ബാലസുബ്രഹ്​മണ്യത്തിന്​ വക്കീൽ നോട്ടീസ്​ അയച്ചു. അനുമതിയില്ലാതെ പാടിയാൽ പകർപ്പവകാശ ലംഘന പ്രകാരം  പിഴയൊടുക്കേണ്ടി വരുമെന്നും നിയമനടപടികൾ സ്വീകരി​ക്കുമെന്നും എസ്​.പി.ബി, മകനും ഗായകനുമായ എസ്​.പി.ബി ചരൺ, ഗായിക കെ.എസ്​ ചിത്ര എന്നിവർക്ക്​ അയച്ച വക്കീൽ നോട്ടീസിൽ ഇളയരാജ വ്യക്​തമാക്കി. 

നിയമം അനുസരിക്കുമെന്നും താനും ത​െൻറ ​ട്രൂപ്പും സംഗീത പരിപാടികളിൽ ഇളയരാജയുടെ ഗാനങ്ങൾ ആലപിക്കി​െല്ലന്നും എസ്​.പി.ബി അറിയിച്ചു. ഇളയരാജയുടെ വക്കീൽ നോട്ടിസും ത​െൻറ തീരുമാനവും അദ്ദേഹം ഫേസ്​ ബുക്ക്​ പോസ്​റ്റിലൂടെ പുറത്തുവിട്ടത്​. യു.എസിൽ നിന്നാണ്​ എസ്​.പി.ബി പ്രതികരിച്ചത്​. ‘‘പകർപ്പാവകാശ നിയമവും അത്​ ലംഘിച്ചാൻ വൻതുക പിഴയായി ഒടു​ക്കേണ്ടി വരുന്നതും അറിയില്ലായിരുന്നു. നിയമം അനുസരിക്കാൻ ബാധ്യസ്​തനാണ്​. ഇൗ വിഷയത്തിൽ ആരും മോശമായ അഭിിപ്രായം പ്രകടിപ്പിക്കരുതെന്നും ബാലസുബ്രഹ്​മണ്യം അഭ്യർഥിച്ചു. സംഗീത ജീവിതത്തിൽ അമ്പത്​ വർഷം പൂർത്തീകരിച്ചത​ി​െൻറ ഭാഗമായി ലോകമൊട്ടുക്ക്​ സ്​റ്റേജ്​​േഷാകൾ നടത്തി വരികയാണ്​ എസ്​.പി.ബി. ചിത്രയും ചരണും ഉൾ​െപ്പടെ പ്രമുഖ ഗായകരും പരിപാടികളിൽ പ​െങ്കടുക്കുന്നുണ്ട്​. മകനായ ചരണാണ്​ സ്​റ്റേജ്​ ഷോകൾക്ക്​ നേതൃത്വം നൽകുന്നത്​.

ആഗസ്​റ്റ്​ മാസത്തിൽ അമേരിക്കയിലെ ടൊറാ​േൻറായിലാണ്​ ആദ്യ ​േഷാ. റഷ്യ, ​ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂർ, ദുബൈ തുടങ്ങിയ രാജ്യങ്ങളിലും പരിപാടി നടക്കുന്നുണ്ട്​. പരിശീലനം നടന്നു വരുന്നതിനിടെയാണ്​ ഇളയരാജയുടെ നോട്ടീസ്​ ലഭിക്കുന്നത്​. ഇൗ നഗരങ്ങളിലെ സംഘാടകർക്കും വേദി സംവിധാനം ചെയ്യുന്ന കമ്പനികൾക്കും അഭിഭാഷകൻ മു​േഖന രാജ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. സ്​റ്റേജ്​ ‘‘ഷോക്കുള്ള മു​ന്നൊരുക്കങ്ങൾ നടന്ന വേളിയിൽ രാജയുടെ ഒാഫീസിൽ നിന്ന്​ ഇങ്ങനൊരു മുന്നറിയിപ്പ്​ കിട്ടിയിരുന്നില്ല. ഇനി അമേരിക്കയിലെ ആദ്യ​ പരിപാടി എന്ന്​ നടക്കുമെന്ന്​ വ്യക്​തതയില്ല. എന്നാൽ പരിപാടി നടക്കും. ദൈവാനുഗ്രഹത്താൽ മറ്റു പ്രമുഖ സംഗീതജഞരുടെ പാട്ടുകൾ പാടും’’. സുബ്രഹ്​മണ്യം വ്യക്​തമാക്കുന്നു. 

ഇളയരാജയുടേതുൾ​െപ്പടെ നിരവധി ഹിറ്റ്​ ഗാനങ്ങൾ ആലപിച്ച ജനകീയ ഗായകനാണ്​ ബാലസുബ്രഹ്​മണ്യം. 40,000 അധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്​. ഏറ്റവും അധികം ഗാനങ്ങൾ റെക്കോഡ്​ ചെയ്​തതിൽ ഗിന്നസ്​ ബുക്കിൽ ഇടം നേടി. അയ്യായിര​േത്താളം ഗാനങ്ങൾക്ക്​ ഇളയരാജ സംഗീതം നൽകിയിട്ടുണ്ട്​​. സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പാവകാശം ഇതിനിടെ ഇളയരാജ സമ്പാദിച്ചിരുന്നു. അഞ്ച്​ വർഷമായി പകർപ്പാവകാശം സ്വന്തമാക്കിയിട്ട്​. ഗാനത്തി​െൻറ പകർപ്പവകാശത്തിൽ രചയിതാവ്, സംഗീത സംവിധായകൻ, നിർമ്മാതാവ്​, ഗായകൻ എന്നിവർക്കുള്ള തുല്ല്യ അവകാശത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്​. എന്നാൽ, ഇവർക്കെല്ലാം താൻ റോയൽട്ടി തുക വീതംവെച്ച്​ നൽകുന്നുണ്ടെന്ന്​ രാജ അവകാശപ്പെടുന്നത്​.

അനുമതിയില്ലാതെ പാട്ടുകൾ സംപ്രേഷണം ചെയ്​താൽ നിയമനടപടി സ്വീകരിക്കുമെന്ന്​ ചൂണ്ടിക്കാട്ടി​ കഴിഞ്ഞവർഷം  റേഡിയോ, ടെലിവിഷൻ നിലയങ്ങൾക്ക്​ ഇളയരാജ വക്കീൽ നോട്ടീസ്​ അയച്ചിരുന്നു. രാജയുടെ പാട്ടുകൾ വ്യാവസായിക അടിസ്​ഥാനത്തിൽ വിൽക്കുന്നതിനെതിരെ നാലു സംഗീത കമ്പനികൾക്ക്​ മദ്രാസ്​ ഹൈക്കോടതി വില​ക്കേർപ്പെടുത്തിയിരുന്നു. എന്നാൽ സാധാരണ വേദികളിൽ പാട്ടുകൾ പാടുന്നതിന്​ വിലക്കില്ലെന്നും കോടികൾ കൊയ്യുന്ന പരിപാടികൾക്കാണ്​ നിയന്ത്രണമെന്ന്​ ഇളയരാജയുടെ വക്​താവ്​ പ്രദീപ്​ കുമാർ പറഞ്ഞു. വൻ സ്​​േറ്റജ്​ ഷോകളിലുടെ ലഭിക്കുന്ന പണത്തിൽ ഒരു പങ്കും തങ്ങൾക്ക്​ കിട്ടാറില്ലെന്ന്​ ഇ​േദ്ദഹം ചൂണ്ടിക്കാട്ടി.

യേശുദാസി​െൻറ പാട്ടുകൾ അനുമതിലില്ലാതെ ഉണ്ണി മോനോൻ പാടിയതി​െനതിരെ മകൻ വിനോദ്​ യേശുദാസ്​ രംഗത്തെത്തിയത്​ വൻ വിവാദാമയിരുന്നു. 2004ലാണ്​ ഇൗ സംഭവം. ​ചെന്നൈയിൽ നടന്ന  ഉണ്ണി മേനോൻ സ്​റ്റേജ്​ഷോയുടെ റോയൽറ്റിയാണ്​ ആവശ്യപ്പെട്ടത്​ വലിയ ചർച്ചയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ilayaraja's legal noticespb get legal notice
News Summary - Ilayaraja sent legal notices to spb, and Chithra
Next Story