Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഇളയരാജയുടെ നിലപാട്​...

ഇളയരാജയുടെ നിലപാട്​ കലാ മേഖലയിൽ ചർച്ചയാകുന്നു

text_fields
bookmark_border
ഇളയരാജയുടെ നിലപാട്​ കലാ മേഖലയിൽ ചർച്ചയാകുന്നു
cancel

ചെന്നൈ: താൻ ചിട്ട​പ്പെടുത്തിയ ഗാനങ്ങൾ മുൻകൂർ അനുമതി ഇല്ലാതെ വേദികളിൽ പാടരുതെന്ന സംഗീതജ്ഞൻ ഇളയരാജയുടെ നിലപാടിനെ​ ചൊല്ലി സിനിമ–സംഗീത മേഖലയിൽ വ്യത്യസ്ത​ അഭിപ്രായങ്ങൾക്കൊപ്പം ശക്​തമായ അമർഷവും പതയുന്നു.  പാട്ട്​ സൃഷ്​ടിക്കുന്നതിൽ സംഗീത സംവിധായകർക്കൊപ്പം, രചയിതാക്കൾക്കും ഗായകർക്കും വാദ്യോപകരണ അകമ്പടിക്കാർക്കും നിർമ്മാതാക്കൾക്കും തുല്യ പ്രാധാന്യം ഉ​െണ്ടന്ന്​ അഭിപ്രായം ശക്​തികൂടുന്നു.  
വ്യത്യസ്​ത കഴിവുകൾ ഒത്തുചേർന്ന്​ രൂപപ്പെടുന്ന കലാ സൃഷ്​ടി ഒരാളുടെ മാത്രമായി മാറുമെന്ന്​ വാദിക്കുന്നതിൽ പലരും അൽഭുതം കൂറി. ഭാവി മുന്നിൽകണ്ട്​ പലരും പരസ്യമായ പ്രതികരണങ്ങളിൽ നിന്ന്​ ഒഴിഞ്ഞുമാറുകയാണ്​. ഗായകർക്കിടയിൽ  ശക്​തമായ   പ്രതിഷേധം നിലനിൽക്കുന്നുണ്ട്​. പാട്ട്​ ഹിറ്റാകുന്നതിൽ ശബ്​ദ സൗന്ദര്യം പ്രധാന ഘടകമാണെന്ന്​ ഗായകൻ ഉണ്ണി മേനോൻ ‘മാധ്യമ’ത്തോട്​ പ്രതികരിച്ചു. ഒാരോ ശബ്​ദത്തിനും അതി​​േൻറതായ സൗന്ദര്യം ഉള്ളതിനാണ്​ ഇൗ പാട്ട്​ ഇന്ന ഗായകൻ പാടിയാൽ നല്ലതായിരിക്ക​ുമെന്ന അഭിപ്രായം വരുന്നത്​.

പയനങ്ങൾ മുടിവതില്ലൈ എന്ന ചിത്രത്തിൽ ഇളയരാജ ചിട്ടപ്പെടുത്തിയ  ‘ഇളയനിലാ പൊഴിഹിറത്​, ഇദയം വരെ നനൈഹ്​റത്​’ എന്ന ഗാനം ജനകീയമായത്​ എസ്​.പി ബാലസു​ബ്രഹ്​മണ്യത്തി​െൻറ ആലാപനത്തിലൂടെയാണ്​. ഇൗ ഗാനം ഇളയരാജ ത​െന്ന പാടിയാൽ എങ്ങനെയിരിക്കും. ഇത്തരം കടുംപിടിത്തമുള്ള സംഗീത സംവിധായകർ അവർചിട്ടപ്പെടുത്തുന്ന ഗാനങ്ങൾ പാട​െട്ടയെന്ന്​ ഉണ്ണിമേനോൻ പറഞ്ഞു. ഇളയരാജ മാത്രം  പാടുന്ന ഒരു സ്​റ്റേജ്​ ഷോയിൽ  എത്രപേർ ഇരിക്കുമെന്ന്​ ഉണ്ണിമേനോൻ ചോദിച്ചു.  സിനിമകളിൽ പാടുന്ന സമയത്ത്​ കിട്ടുന്ന പണംകൊണ്ട്​ ജീവിക്കാൻ കഴിയില്ല. സ്​റ്റേജ്​ ഷോകളിലുടെയാണ്​ കലാകാരൻമാർ ജീവിക്കുന്നത്​.  ചില സംഗീത സംവിധായകർക്ക്​ മാത്രമാണ്​ ഇൗ കടുംപിടിത്തം.

സ്​റ്റേജ്​ ഷോയിൽ പ​െങ്കടുക്കാൻ  ഒാസ്​ട്രേലിയയിലേക്ക്​ തിരിക്കും മുമ്പാണ്​ ഉണ്ണിമേനോൻ അഭിപ്രായം പ്രകടിപ്പിച്ചത്​.  2004ൽ യേശുദാസി​െൻറ പാട്ടുകൾ പാടി ഉണ്ണിമോനോ​െൻറ നേതൃത്വത്തിൽ നടന്ന സ്​റ്റേജ്​ ഷോ​െ​ക്കതിരെ യേശുദാസി​െൻറ   മകൻ വിനോദ്​ യേശുദാസ്​ രംഗത്തെത്തിയത്​ വൻ വിവാദമായിരുന്നു. ചെന്നൈയിൽ നടന്ന  ഉണ്ണിമേനോൻ സ്​റ്റേജ്​ഷോയുടെ റോയൽറ്റിയാണ്​  ആവശ്യപ്പെട്ടത്​.
 
ഇന്ത്യൻ സിങ്ങേഴ്​സ് റൈറ്റ്​സ്​ അസോസിയേഷൻ( Indian singers rights association) അംഗവും ഗായകനുമായ ശ്രീനിവാസനും ഇളയരാജയുടെ നിലപാടിനോട്​ വി​േയാജിച്ചു.​ ‘‘ഞാനും പാട്ടുകൾക്ക്​ ഇൗണം നൽകിയിട്ടുണ്ട്​. ഗായകൻ പാട്ടു  പാടുന്നതിനെ​ക്കാൾ എന്തുകൊണ്ടും പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിന്​ മികച്ച കഴിവു വേണം. എന്നാൽ ഇന്ത്യൻ സാഹചര്യത്തിൽ ഗായകന്​ ഉന്നത പദവിയുണ്ട്​. പടിഞ്ഞാറൻ ബാൻഡ്​ സംസ്​കാരത്തിൽ നിന്ന്​ തികച്ചും വ്യത്യസ്​തമാണ്​ ഇന്ത്യയിലെ പാ​െട്ടഴുത്തും സംവിധാനവും. സിനിമയിലെ കഥയുടെ ഗതിവിഗതികൾക്ക്​ അനുസരിച്ച്​ സംവിധായക​െൻറ ആവശ്യപ്രകാരമാണ്​ ഗാനങ്ങൾ ജനിക്കുന്നത്​. ഗാനം ജനിക്കുന്നതിന്​ പിന്നിൽ നിരവധി പേരുടെ അധ്വാനമുണ്ട്​. പനി വിഴും മലർവണം, മൻട്രം വന്ത തെൻട്രലുക്കു തുടങ്ങിയ ഗാനങ്ങൾ എസ്​.പി.ബാലസുബ്രഹ്​മണ്യം ഇല്ലാതെ ജനകീയമാകില്ലെന്ന്​ ശ്രീനിവാസ്​ പറഞ്ഞു.

ഇളയരാജക്കെതിരെ സഹോദരനും സംഗീതഞജനും ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്​ ബി.ജെ.പി സ്​ഥാനാർഥിയമായ ഗംഗൈ അമരനും രൂക്ഷമായ പ്രതികരണവുമായി രംഗത്തുണ്ട്​. വ്യക്​തിപരമായ തീർക്കേണ്ട വിഷയം പൊതുജനമധ്യത്തിലിട്ട്​ അലക്കുന്നത്​ ശരിയല്ലെന്ന്​ അദ്ദേഹം പറഞ്ഞു. മഹാരഥൻമാർ കൈമാറിയ സംഗീതം ത​െൻറ മാത്രമാണെന്ന്​ ആരെങ്കിലും പറയുന്നത്​ ശരിയല്ലെന്ന്​ അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീംകോടതി  ഉത്തരവ്​ പ്രകാരം രചയിതാവും സംഗീത സംവിധായകനുമാണ്​ ഗാനത്തി​െൻറ സൃഷ്​ടാക്കളെന്നും അവരാണ്​ അവകാശികളെന്നും  ഗാനത്തിനുമേൽ ഗായകന്​ യാതൊരു അവകാശവും ഇല്ലെന്നും ഇന്ത്യൻ പെർഫോമിങ്​ റൈറ്റ്​സ്​ സൊസൈറ്റി (​െഎ.പി.ആർ.എസ്​ ) ഡയറക്​ടർ ബോർഡ്​ അംഗവും ഗാനരചയിതാവുമായ പിരയ്​സുദൻ വ്യക്​തമാക്കുന്നു.

സൃഷ്​ടാക്കൾക്ക്​ സൃഷ്​ടി വിൽക്കാനുള്ള അവകാശമുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ​ഇതേ സമയം സ്​റ്റേജ്​ ​േഷാകളിലൂടെ സമ്പാദിക്കുന്ന കോടികൾ കൃത്യമായി വീതം വെച്ച്​ നൽകാത്തതാണ്​ തർക്കങ്ങൾക്ക്​ ​ കാരണമാകുന്നത്​.  സ്​റ്റേജ്​ ഷോ സംഘടിപ്പിക്കുന്നതിന്​ മുമ്പ്​ ​െഎ.പി.ആർ.എസി​െൻറ അനുമതി വാങ്ങിയിരിക്കണം. പരിപാടിയിലൂടെ ലഭിക്കുന്ന പണം സൊസൈറ്റി വീതം വെക്കണമെന്നാണ്​ നിയമം. ​േലാകത്തെങ്ങും ഇൗരൂപത്തിൽ പെർഫോമൻസ്​ റൈറ്റ്​സ്​ ​സൊ​ൈസറ്റികൾ പ്രവർത്തിക്കുന്നുണ്ട്​. എന്നാൽ നിയമം ലംഘിക്കപ്പെടുന്നതിനൊപ്പം ​െഎ.പി.ആർ.എസ്​ മേൽഘടകങ്ങളിലെ അഴിമതിയും മൂലം കൃത്യമായ റോയൽറ്റി ഗാനരചയിതാക്കൾക്കും സംഗീതജ്ഞർക്കും കിട്ടാറില്ല. പണം ഗായകർക്കാണ്​ കിട്ടുന്നത്​. 2012 ൽ വന്ന പകർപ്പാവകാശ നിയമ ഭേദഗതിയിൽ ഗായകർക്കും റോയൽറ്റി വകവെച്ചു കൊടുത്തിട്ടുണ്ട്​.

സംഗീത സംവിധാനം നിർവഹിച്ച പാട്ടുകളുടെ പകർപ്പവകാശം ഇളയരാജ വർഷങ്ങൾക്ക്​ മുമ്പ്​ സ്വന്തമാക്കിയതോടെ​ യോടെയാണ്​ റോയൽറ്റി സംബന്ധിച്ച പുതിയ വിവാദങ്ങളും തുടങ്ങിയത്​. സ്​റ്റേജ്​ ഷോകളിൽ   ആലപിക്കുന്ന ഗാനം, ഇലക്​​​ട്രോണിക്​​ മാധ്യമങ്ങളിലെ സംപ്രേഷണങ്ങൾ തുടങ്ങിയവയുടെ  റോയൽറ്റി തുക തനിക്ക്​ കിട്ടണം എന്നാണ്​ ഇളയരാജയുടെ വാദം. അനുമതിയില്ലാതെ പാട്ടുകൾ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന്​  കഴിഞ്ഞവർഷം  റേഡിയോ ,ടെലിവിഷൻ നിലയങ്ങൾക്ക്​ ഇളയരാജ വക്കീൽ നോട്ടീസ്​ അയച്ചിരുന്നു.

 

 

 

 

Show Full Article
TAGS:Ilaiyaraaja 
News Summary - ilayaraja copyright issue
Next Story