സൂപ്പർ ജോഡിയായി തലൈവയും സിമ്രാനും; പേട്ടയിലെ ഗാനം VIDEO

14:10 PM
05/01/2019
petta-song

സൂപ്പർ സ്റ്റാർ രജനികാന്ത്​ നായകനാകുന്ന കാർത്തിക്​ സുബ്ബരാജ്​ ചിത്രം പേട്ടയിലെ മനോഹരമായ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. അനിരുദ്ധ്​ രവിചന്ദർ സംഗീതം നൽകി ആലപിച്ച ഇളമൈ തിരുമ്പുതേ എന്ന ഗാനത്തി​​െൻറ ലിറിക്കൽ വീഡിയോ ആണ്​ യൂട്യൂബിൽ പുറത്തിറക്കിയത്​.

സൂപ്പർ സ്റ്റാറും മുൻ ലേഡി സൂപ്പർ സ്റ്റാർ സിമ്രനും സൂപ്പർ ജോഡിയായാണ്​ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്​. ധനുഷാണ്​ ഗാനത്തിന്​ വരികളൊരുക്കിയിരിക്കുന്നത്​. തൃഷയും വിജയ്​ സേതുപതിയും നവാസുദ്ധീൻ സിദ്ധിഖിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്​.

തമിഴിലെ മുൻനിര നായികയായിരുന്ന സിമ്രാന്​ വർഷങ്ങൾക്ക്​ ശേഷം ശക്​തമായ കഥാപാത്രം ലഭിച്ചു എന്ന പ്രത്യേകതയും പേട്ടക്കുണ്ട്​. സമീപ കാലത്ത്​ ചെറിയ റോളുകളിൽ വന്ന്​ പോയിക്കൊണ്ടിരുന്ന സിമ്രാന്​ ശക്​തമായ തിരിച്ചുവരവാണ്​ പേട്ട നൽകാൻ പോകുന്നത്​.

Loading...
COMMENTS