ബിടെക് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഇബ്ലീസിലെ ആദ്യ ഗാനം പുറത്ത്. ഡോൺ വിൻസെൻറ് സംഗീതം നൽകി നരേഷ് അയ്യർ ആലപിച്ച ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് മനു മഞ്ജിത്താണ്.
ബൂം ബൂം ബൂം എന്ന് തുടങ്ങുന്ന ഗാനത്തിൽ ആസിഫ് അലിയും നായിക മഡോണ സെബാസ്റ്റ്യനുമാണ് അഭിനയിക്കുന്നത്. ലാലും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
അഡ്വഞ്ചേർസ് ഒാഫ് ഒാമനക്കുട്ടൻ എന്ന ചിത്രത്തിന് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ശ്രീ ലക്ഷ്മി ആർ. ശങ്കർരാജ് ആർ. എന്നിവർ ചേർന്നാണ്.