'നീറ്റ്'​ പരീക്ഷയിലെ വസ്​ത്ര പരിശോധനയെ പരിഹസിച്ച്​ വിഡിയോ

11:45 AM
14/05/2017

ചെന്നൈ: വസ്ത്രമഴിച്ചുള്ള പരിശോധനയിലൂടെ വിവാദമായ 'നീറ്റ്​' പരീക്ഷയെ പരിഹസിക്കുന്ന യുട്യൂബ്​ വീഡിയോ ശ്രദ്ധേയമാകുന്നു. ​​'െഎ ഡോണ്ട്​ നീറ്റ്​ യു​' എന്ന​ പേരിൽ തമിഴ്​ യുട്യൂബ്​​ കോമഡി ചാനലായ ടെംമ്പിൾ മങ്കീസ്​ ആണ്​ വീഡിയോ പുറത്തിറക്കിയ്ത്. പരീക്ഷാ നടത്തിപ്പുകാർ വിദ്യാർഥികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ രീതിയെ വീഡിയോയിൽ നിശിതമായി പരിഹസിക്കുന്നു. മെയ്​ ഒമ്പതിന്​ പുറത്തിറക്കിയ വിഡിയോ ഇതിനകം ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

കേരളത്തിലെ നീറ്റ്​ പരീക്ഷയിൽ പെൺകുട്ടികളുടെ അടിവസ്​ത്രം ഉൾപ്പെടെ പരിശോധിച്ചത്​ വിവാദമായതിന്​ പിന്നാലെ സുരക്ഷ പരിശോധനയിലെ കർക്കശ രീതി തമിഴ്​നാട്ടിലും ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. 

'നീറ്റ്​' വിഷയത്തെ കൂടാതെ ജാതി രാഷ്​ട്രീയം, ഇസ്​ലാമോഫോബിയ, ഹിന്ദി ഭാഷയുടെ മേധാവിത്വം, സ്​ത്രീ ശാക്​തീകരണത്തോടുള്ള മനുസ്​​മൃതിയുടെ കാഴ്​ചപ്പാട്​ തുടങ്ങിയവയും വിഡിയോയിൽ വിഷയമാവുന്നുണ്ട്​.


 

COMMENTS