ഗായകൻ ഹിമേഷ്​ റെഷ്​​മിയക്ക്​ മംഗല്യം; വധു സീരിയൽ താരം

18:53 PM
12/05/2018
Himesh Reshammiya wedding

ബോളിവുഡിലെ ഏറ്റവും പ്രശസ്​തരായ ഗായകരിൽ ഒരാളായ​ ഹിമേഷ്​ റെഷ്​മിയയുടെ വിവാഹം കഴിഞ്ഞു. ടെലിവിഷൻ താരമായ സോണിയ കപൂറിന്​ താലി ചാർത്തിയത്​​ വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ. 

ഹിമേഷി​​​​െൻറ മുംബൈയി​ലെ വീട്ടിൽ വെച്ച്​ വെള്ളിയാഴ്​ചയായിരുന്നു വിവാഹം നടന്നത്​. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്​ വിവാഹക്കാര്യം ലോകമറിയുന്നത്​.

ഹിന്ദി ടെലിവിഷൻ സീരിയലുകളിലും മറ്റ്​ പരിപാടികളിലും നിറസാന്നിധ്യമാണ്​ സോണിയ. 43 കാരനായ ഹിമേഷി​​​​െൻറ രണ്ടാം വിവാഹമാണിത്​. കോമളായിരുന്നു ആദ്യ ഭാര്യ. 

ബോളിവുഡിൽ ഒരു കാലത്ത്​ ഏറ്റവും വിലയേറിയ ഗായകനും സംഗീത സംവിധായകനുമായിരുന്നു ഹിമേഷ്​. ആഷിഖ്​ ബനായ, തേരാ സുരൂർ, ജലക്​ ദിക്​ലാജാ, തുടങ്ങിയ ഹിമേഷ്​ ഗാനങ്ങൾ വൻ തരംഗമായിരുന്നു. സമീപ കാലത്ത്​ ഹിമേഷ്​ സംഗീതം നൽകിയ ചില പാട്ടുകൾ ഹിറ്റ്​ ചാർട്ടിൽ ഇടം നേടിയിരുന്നു. 

 

Loading...
COMMENTS