വലിയ പെരുന്നാളിലെ പാട്ടെത്തി

14:25 PM
21/09/2019

ഷെയ്ൻ നിഗം നായകനാവുന്ന ചിത്രം 'വലിയ പെരുന്നാളി'ലെ പാട്ടിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തു. 'നാടറിഞ്ഞതും' എന്ന പാട്ടാണ് പുറത്തുവിട്ടത്. സജു ശ്രീനിവാസ് രചനയും കംപോസിങ്ങും നിർവഹിച്ച ഗാനം ആലപിച്ചത് സജു ശ്രീനിവാസ്, സുജിത് സുരേശൻ എന്നിവരാണ്.

പാട്ടിന്റെ പ്രൊഡക്ഷനും അറേഞ്ച്മ​െൻറും നിർവഹിച്ചത് റെക്സ് വിജയനാണ്. അഭിൻ പോൾ ആണ് മിക്സിങ്.നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്യുന്ന 'വലിയ പെരുന്നാൾ' നിർമിക്കുന്നത് മോനിഷ് രാജീവ് ആണ്. തസ്രീഖ് അബ്ദുൽ സലാം, ഡിമൽ ഡെന്നിസ് എന്നിവരുടേതാണ് തിരക്കഥ. 

വിനായകൻ, സൗബിൻ ഷാഹിർ, ജോജു ജോർജ് എന്നിവരും വലിയ പെരുന്നാളിലുണ്ട്. ചിത്രം ഒക്ടോബറിൽ പ്രദർശനത്തിനെത്തും.

Loading...
COMMENTS