Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right‘കുട്ടീ, തലച്ചോർ...

‘കുട്ടീ, തലച്ചോർ സെക്കൻഡ്​ ഹാൻഡ്​ ആണോ?’- വിമർശിച്ച കോൺ​ഗ്രസ്​ വക്​താവിന്​ മറുപടിയുമായി അദ്​നൻ സമി

text_fields
bookmark_border
‘കുട്ടീ, തലച്ചോർ സെക്കൻഡ്​ ഹാൻഡ്​ ആണോ?’- വിമർശിച്ച കോൺ​ഗ്രസ്​ വക്​താവിന്​ മറുപടിയുമായി അദ്​നൻ സമി
cancel

ന്യൂഡൽഹി: തനിക്ക്​ പദ്​മശ്രീ നൽകിയതിനെ വിമർശിച്ച കോൺഗ്രസ്​ വക്​താവിന്​ ചുട്ട മറുപടി നൽകി സംഗീതകാരനും ഗായകന ുമായ അദ്​നൻ സമി.

പാകിസ്​താൻ വ്യോമസേന പൈലറ്റിൻെറ മകനായി ജനിച്ച സമിക്ക്​ പദ്​മ പുരസ്​കാരം നൽകിയതിനെ കോൺഗ് രസ്​ വക്​താവ്​ ജയ്​വീർ ഷെർഗിൽ ട്വിറ്ററിൽ വിമർശിച്ചിരുന്നു. കാർഗിൽ യുദ്ധത്തിൽ ഇന്ത്യക്ക്​ വേണ്ടി പോരാടിയ റിട്ട. സൈനി​ക ഉദ്യോഗസ്​ഥൻ മുഹമ്മദ്​ സനാവുള്ളയെപോലുള്ളവർ പൗരത്വ രജിസ്​റ്റർ പ്രകാരം ‘വിദേശി’ ആയപ്പോൾ പാക്​ വ്യോമസേന പൈലറ്റിൻെറ മകനായി ജനിച്ച അദ്​നൻ സമി എന്തിനാണ്​ പദ്​മശ്രീ നൽകുന്നത്​ എന്നാണ്​ ബി.ജെ.പി സർക്കാറിനോടുള്ള ചോദ്യരൂപേണ ജയ്​വീർ ട്വിറ്ററിൽ വിമർശിച്ചത്​.

‘കുട്ടീ, തലച്ചോറ്​ ‘ക്ലിയറൻസ്​’ കച്ചവടം വഴ​ിയോ ‘സെക്കൻറ്​ ഹാൻഡ്​’ നോവൽറ്റി സ്​റ്റോറിൽ നിന്നോ കിട്ടിയതാണോ’ എന്നായിരുന്നു ഇതിന്​ സമിയുടെ മറുപടി. പിതാവിൻെറ പ്രവൃത്തികൾക്ക്​ മകൻ കണക്കുപറയുകയും ശിക്ഷിക്കപ്പെടുകയും വേണമെന്നാണോ ബെർക്​ലീയിൽ അവർ നിങ്ങളെ പഠിപ്പിച്ചത്​? ഒരു അഭിഭാഷകനാണോ നിങ്ങൾ? ഇതാണോ നിയമ സ്​കൂളിൽ നിന്ന്​ നിങ്ങൾ പഠിച്ചത്​? അതിന്​ എല്ലാ ഭാവുകങ്ങളും’- സമിയുടെ ട്വീറ്റ്​ തുടർന്നു.

ലണ്ടനിൽ ജനിച്ച സമി 2015ലാണ്​ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചത്​. 2016 ജനുവരിയിൽ പൗരത്വം ലഭിക്കുകയും ചെയ്​തു. ശനിയാഴ്​ചയാണ്​ സമി അടക്കം 118 പദ്​മ പുരസ്​കാര ജേതാക്കളുടെ പട്ടിക പുറത്തുവന്നത്​. പട്ടികയിൽ മഹാരാഷ്​ട്ര ആണ്​ സമിയുടെ സംസ്​ഥാനമായി രേഖപ്പെടുത്തിയിരിക്കുന്നത്​. അതേമസയം, മുതിർന്ന കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിങ്​ സമിയെ അഭിനന്ദിച്ച്​ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adnan samiJaiveer Shergillpadmashree award controversy
News Summary - "Hey Kid...": Adnan Sami Responds To Congress Attack Over Padma Shri -India news
Next Story