Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപെ​യ്​​തൊ​ഴി​യാ​തെ...

പെ​യ്​​തൊ​ഴി​യാ​തെ ‘ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ’

text_fields
bookmark_border
പെ​യ്​​തൊ​ഴി​യാ​തെ ‘ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ’
cancel
ദോ​ഹ: കേരളത്തി​​​െൻറ വാനമ്പാടിയുടെ സ്വരമാധുരിയിൽ ആസ്വാദകർ സ്വയംമറന്നു. ആദ്യമഴയുടെ കുളിരായി അവർ അതിനെ നെഞ്ചേറ്റി. എത്ര കേട്ടാലും മതിവരാതെ ഇൗ സന്ധ്യ അവസാനിക്കാതിരുന്നെങ്കിലെന്ന്​ അവർ വെറുതെ മോഹിച്ചു. അത്രത്തോളമായിരുന്നു  ആ ‘ചിത്രവർഷം’. അ​നു​ഗൃ​ഹീ​ത ഗാ​യി​ക​ കെ.എസ്​. ചിത്രയു​ടെ സം​ഗീ​തജീ​വി​ത​ത്തി​െ​ൻ​റ 39 വ​ർ​ഷ​ങ്ങ​ളിലൂടെയുള്ള യാത്രയായിരുന്നു പരിപാടി.

ചാ​റ്റ​ൽമ​ഴ​യാ​യും പെ​രു​മ​ഴ​യാ​യും പി​ന്നെ തെ​ളി​നീ​രാ​യും അവരുടെ ഗാനവീചികൾ ഒ​ഴു​കി​പ്പ​ര​ന്നു. ആ​സ്വാ​ദ​ക​ർ​ക്ക്​ മ​തി​യാ​യി​ല്ല,  പാ​ടി​യ​വ​ർ​ക്കും. ഒ​ഴു​കി​യെ​ത്തി​യ ആ​സ്വാ​ദ​ക​രു​ടെ  മ​ന​സ്സി​ൽ ഇ​പ്പോ​ഴും നിലക്കാതെ ആ ശബ്​ദം. പ്ര​​വാ​​സി​​ മ​​ല​​യാ​​ളി​​ക​​ളു​​ടെ സാം​​സ്​​​കാ​​രി​​ക സാ​​മൂ​​ഹി​​ക പ്ര​​തി​​നി​​ധാ​​ന​​മാ​​യ ‘ഗ​​ൾ​​ഫ്​​​ മാ​​ധ്യ​​മം’ ഒ​രു​ക്കി​യ  ‘ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ’ സം​ഗീ​ത​വി​രു​ന്നി​ലാ​ണ്​​ ഖ​ത്ത​റി​െ​ൻ​റ പൊ​ള്ളു​ന്ന ചൂ​ടി​നെ കെ.​എ​സ്​. ചി​ത്ര ത​െ​ൻ​റ മ​ധു​ര​ശ​ബ്​ദ​ത്താ​ൽ കു​ളി​ർ​പ്പി​ച്ച​ത്. 

ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​റ​റി​ലെ അതിമ​നോ​ഹ​ര​ ​േവ​ദി​യി​ൽ വെ​ള്ളി​യാ​ഴ്​​ച  വൈ​കു​ന്നേ​രം ഏ​​േഴാ​ടെ​യാ​ണ്​ അനർഗള സ്വരമാധുരിക്ക്​ തു​ട​ക്കമായത്​.  ഖ​ത്ത​ർ സാം​സ്​​കാ​രി​ക-​കാ​യി​ക മ​ന്ത്രാ​ല​യം  പ്രി​ൻ​റി​ങ്​ ആ​ൻ​ഡ്​​ പ​ബ്ലി​ക്കേ​ഷ​ൻ ഡ​യ​റ​ക്​​ട​ർ ഹ​മ​ദ്​ സ​ക്കീ​ബ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഇന്ത്യൻ എംബസി ഫസ്​റ്റ്​ സെക്രട്ടറി ഹേമന്ത്​ ദ്വിവേദി മുഖ്യാതിഥിയായിരുന്നു.

ച​ട​ങ്ങി​ന്​​ മു​മ്പുത​ന്നെ ഇ​രി​പ്പി​ട​ങ്ങ​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു. വ്യാ​ഴാ​ഴ്​​ചത​ന്നെ പ്ര​വേ​ശ​ന​ ടി​ക്ക​റ്റു​ക​ൾ  മു​ഴു​വ​ൻ വി​റ്റു​തീ​ർ​ന്നി​രു​ന്നെ​ങ്കി​ലും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ വീ​ണ്ടും അ​​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി എ​ത്തി​യ​ത്. ന​​ട​​നും ഗാ​​യ​​ക​​നു​​മാ​​യ മ​​നോ​​ജ്​ കെ. ​​ജ​​യ​​ൻ, ഗാ​​യ​​ക​​രാ​​യ വി​​ധു പ്ര​​താ​​പ്, നി​​ഷാ​​ദ്, ജ്യോ​​ത്സ്​​​​ന, ശ്രേ​​യ​​, ക​​ണ്ണൂ​​ർ  ഷ​​രീ​​ഫ്, രൂ​​പ തു​​ട​​ങ്ങി​​യ​​വ​​ർ മ​ധു​ര​ശ​ബ്​​ദ​ത്താ​ൽ ആ​സ്വാ​ദ​ക​രെ കൈ​യി​ലെ​ടു​ത്തു. 

മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ്​ ആ​​ൻഡ്​​ ഡ​യ​​മ​​ണ്ട്​​​സ്​ ആ​​യി​രു​ന്നു പ​രി​പാ​ടി​യു​ടെ​ മു​​ഖ്യ​​പ്രാ​​യോ​​ജ​​ക​​ർ. മൈ​​ക്രോ ഹെ​​ൽ​​ത്ത്​ ല​​ബോ​​റ​​ട്ട​​റീ​​സ്, ഡ​​ബി​​ൾ ഹോ​​ഴ്​​​സ്​  എ​​ന്നി​​വ​​രാ​യി​രു​ന്നു​​ സ​​ഹ​​പ്രാ​​യോ​​ജ​​ക​​ർ.  മലബാർ ഗോൾഡ്​ എം.ഡി (ഇൻറർ നാഷനൽ ഒാപറേഷൻസ്​) ഷംലാൽ അഹ്​മദ്​ കെ.എസ്​. ചിത്രക്ക്​ ഉപഹാരം നൽകി. ‘ഗ​ൾ​ഫ് ​​മാ​ധ്യ​മം’ ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, ​െറ​സി​ഡ​ൻ​റ്​  എ​ഡി​റ്റ​ർ പി.​െ​എ. നൗ​ഷാ​ദ്, ജ​ന​റ​ൽ മാ​നേ​ജ​ർ (മാ​ർ​ക്ക​റ്റി​ങ്​) കെ. ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ എ​ന്നി​വ​രും കെ.​എ​സ്​ ചി​ത്ര​യെ  ആ​ദ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam newsKS Chithrachithra varshangal
News Summary - gulf madhyamam chithra varshangal- Gulf news
Next Story