ഗ്രാമി 2020: പുരസ്​കാരങ്ങൾ തൂത്തുവാരി ബില്ലി എലിഷും  ലിസോയും

10:58 AM
27/01/2020


സംഗീത ലോകത്തെ ഓസ്​കർ എന്നറിയപ്പെടുന്ന ഗ്രാമി പുരക്​സകാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാൻറിന്​ ആദരാഞ്ജലിയര്‍പ്പിച്ചാണ് 62-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. അഞ്ചു പുരസ്​കാരങ്ങൾ സ്വന്തമാക്കി പോപ്​ ഗായിക ബില്ലി എലിഷ്​ ഗ്രാമി നിശയുടെ താരമായി. ആറു​ നോമിനേഷനുകൾ നേടിയ ബില്ലി മികച്ച നവാഗത ഗായികക്കുള്ള പുരസ്‌കാരത്തിന് അർഹയായി. റെക്കോർഡ്​ ഓഫ്​  ദ ഇയർ, സോങ് ഓഫ് ദ ഇയര്‍, മികച്ച ആൽബം, മികച്ച പോപ്പ് വോക്കല്‍ ആല്‍ബം എന്നീ പ്രധാന പുരസ്‌കാരങ്ങളും ബില്ലി എലിഷ് നേടി. 18-ാം വയസ്സിലാണ് ബില്ലിയുടെ അഞ്ച്​ ഗ്രാമി നേട്ടം.

‘വെൻ വീ ആർ ഫാൾ അസ്ലീപ്​, വേർ ഡു വീ ഗോ’ എന്ന ബില്ലിയുടെ ആൽബമാണ്​ സോങ്​ ഓഫ്​ ദ ഇയറായും മികച്ച പോപ്പ്​ വോക്കൽ ആൽബമായും തെരഞ്ഞെടുക്കപ്പെട്ടത്​. 

അമേരിക്കന്‍ ഗായിക ലിസോയാണ്​ ഏറ്റവും കൂടുതൽ നോമിനേഷനുകൾ ലഭിച്ച വ്യക്തി. എട്ടു നോമിനേഷൻ ലഭിച്ച ലിസോ മികച്ച ട്രഡീഷല്‍ ആര്‍ ആൻറ്​​ ബി പെര്‍ഫോര്‍മന്‍സ്, മികച്ച സോളോ പെര്‍ഫോര്‍മന്‍സ്, മികച്ച അര്‍ബന്‍ കണ്ടംപററി പെര്‍ഫോമന്‍സ് എന്നീ വിഭാഗങ്ങളില്‍ പുരസ്‌കാരം സ്വന്തമാക്കി.

അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് റെക്കോഡിങ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് നല്‍കി വരുന്ന അംഗീകാരമാണ് ഗ്രാമി പുരസ്‌കാരം. ഇത് ആദ്യം ഗ്രാമോഫോണ്‍ പുരസ്‌കാരം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1958 മുതലാണ് ഗ്രാമി പുരസ്‌കാരം നല്‍കി തുടങ്ങിയത്.

ഈ വർഷത്തെ പുരസ്‌കാര ജേതാക്കള്‍

സോങ് ഓഫ് ദ ഇയര്‍: ബാഡ് ഗയ്- ബില്ലി എലിഷ് 

മികച്ച സോളോ: ട്രൂത്ത് ഹര്‍ട്ട്‌സ് - ലിസോ

മികച്ച കണ്‍ട്രി ഡ്യുവോ പെര്‍ഫോര്‍മന്‍സ്:
സ്പീച്ച് ലെസ്- ഡാന്‍, ഷെ 

മികച്ച ആല്‍ബം:  സ്റ്റിക് ആൻറ്​ സ്റ്റോണ്‍സ്- ഡേവ് ചാപ്പല്‍

മികച്ച അര്‍ബന്‍ കണ്ടംപററി പെര്‍ഫോമന്‍സ്:
ബികോസ് ഐ ലവ് യൂ- ലിസോ

മികച്ച റാപ്പ് ആല്‍ബം: ഇഗോര്‍- ടെയ്‌ലര്‍

മികച്ച റാപ്പ് : ഹൈയര്‍- ഡിജെ ഖാലിദ്

മികച്ച പോപ്പ് ഡ്യുവോ: ദ ഓള്‍ഡ് റോഡ്- ലില്‍ നാസ്, ബില്ലി റേ സൈറസ്

മികച്ച പോപ്പ് വോക്കല്‍ ആല്‍ബം:
വെന്‍ വി ഫാള്‍ അസ്ലീപ്പ്, വേര്‍ ഡു വി ഗോ- ബില്ലി എലിഷ്

പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍ (നോണ്‍ ക്ലാസിക്കല്‍): ഫിന്നേസ് ഓ കോണല്‍

മികച്ച മ്യൂസിക് വീഡിയോ: ഓള്‍ഡ് ടൗണ്‍ റോഡ്- ലില്‍ നാസ്, ബില്ലി റേ സൈറസ്

മികച്ച കണ്‍ട്രി ആല്‍ബം: വേര്‍ അയാം ലിവിങ്- ടാന്യ ടക്കര്‍
മികച്ച ട്രഡീഷല്‍ ആര്‍ ആൻറ്​ ബി പെര്‍ഫോര്‍മന്‍സ്: ജെറോം-ലിസോ

Loading...
COMMENTS