Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഗ്രാമി പുരസ്​കാരത്തിൽ...

ഗ്രാമി പുരസ്​കാരത്തിൽ സ്​ത്രീ ശാക്​തീകരണം; ചൈ​ൽ​ഡി​ഷ്​ ഗാം​ബി​നോ​ക്ക്​ നാ​ലു പു​ര​സ്​​കാ​രം

text_fields
bookmark_border
grammy award
cancel

ന്യ​ൂ​യോ​ർ​ക്​: പാ​ശ്ചാ​ത്യ സം​ഗീ​ത ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ അ​വാ​ർ​ഡാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ ന്ന ഗ്രാ​മി പു​ര​സ്​​കാ​രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മി​ന്നി​ത്തി​ള​ങ്ങി​യ​ത്​ സ്​​ത്രീ​ക​ൾ. മു​ൻ​വ​ർ​ഷ​ങ് ങ​ളി​ൽ​നി​ന്ന്​ ഭി​ന്ന​മാ​യി ഗാ​യി​ക​മാ​ർ പു​ര​സ്​​കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യ​താ​യി​രു​ന്നു 61ാമ​ത്​ ഗ് രാ​മി പു​ര​സ്​​കാ​ര ച​ട​ങ്ങ്. നാ​ലു​ പു​ര​സ്​​കാ​ര​ങ്ങ​ളു​മാ​യി കേ​സി മ​സ്​​ഗ്രേ​വ്​​സും മൂ​ന്ന്​ അ​വാ​ർ​ഡു​ക​ളു​മാ​യി ലേ​ഡി ഗാ​ഗ​യും മു​ന്നി​ൽ​നി​ന്ന​പ്പോ​ൾ നാ​ലു​ പു​ര​സ്​​കാ​ര​ങ്ങ​ളു​മാ​യി ചൈ​ൽ​ഡി​ഷ്​ ഗാം​ബി​നോ​യാ​ണ്​ പു​രു​ഷ ഗാ​യ​ക​രി​ൽ നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്.

കേ​സി മ​സ്​​ഗ്രേ​വ്​​സി​​െൻറ ‘ഗോ​ൾ​ഡ​ൻ അ​വ​ർ’ ആ​ണ്​ ആ​ൽ​ബം ഒാ​ഫ്​ ദ ​ഇ​യ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മി​ക​ച്ച ക​ൺ​ട്രി ആ​ൽ​ബത്തിനുള്ള പു​ര​സ്​​കാ​ര​വും ഇ​തേ ആ​ൽ​ബം നേ​ടി​യ​പ്പോ​ൾ ഇ​തി​ലെ ‘ബ​ട്ട​ർ​ഫ്ലൈ​സ്’ ബെ​സ്​​റ്റ്​ ക​ൺ​ട്രി സോ​ളോ പെ​ർ​ഫോ​മ​ൻ​സി​നും ‘സ്​​പേ​സ്​ കൗ​ബോ​യ്​’ ബെ​സ്​​റ്റ്​ ക​ൺ​ട്രി സോ​ങ്ങി​നും അ​ർ​ഹ​മാ​യി. ലേ​ഡി ഗാ​ഗ​ ബെ​സ്​​റ്റ്​ ​പോ​പ്​ സോ​ളോ പെ​ർ​ഫോ​മ​ൻ​സ്​ (യൊ​വാ​ന്നെ), ബെ​സ്​​റ്റ്​ പോ​പ്​ ഡു​വോ പെ​ർ​ഫോ​മ​ൻ​സ്​ (ബ്രാ​ഡ്​ കൂ​പ്പ​റി​നൊ​പ്പം ഷാ​ലോ), മി​ക​ച്ച വി​ഷ്വ​ൽ മീ​ഡി​യ സോ​ങ്​ (ഷാ​ലോ) എ​ന്നി​വ​ക്കു​ള്ള പു​ര​സ്​​കാ​ര​ങ്ങ​ളാ​ണ്​ സ്വ​ന്ത​മാ​ക്കി​യ​ത്.

യു.​എ​സി​ലെ സാ​മൂ​ഹി​ക-​രാ​ഷ്​​ട്രീ​യ മേ​ഖ​ല​ക​ളെ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച ‘ദി​സ്​ ഇൗ​സ്​ അ​മേ​രി​ക്ക’​യി​ലൂ​ടെ ചൈ​ൽ​ഡി​ഷ്​ ഗാം​ബി​നോ​യും നാ​ല്​ പു​ര​സ്​​കാ​ര​ങ്ങ​ൾ​ക്ക്​ അ​ർ​ഹ​നാ​യി. എ​ന്നാ​ൽ, ഗാം​ബി​നോ പു​ര​സ്​​കാ​ര ച​ട​ങ്ങി​നെ​ത്തി​യി​ല്ല. റെ​ക്കോ​ഡ്​ ഒാ​ഫ്​ ദ ​ഇ​യ​ർ, സോ​ങ്​ ഒാ​ഫ്​ ദ ​ഇ​യ​ർ, മി​ക​ച്ച മ്യൂ​സി​ക്​ വി​ഡി​യോ, മി​ക​ച്ച റാ​പ്​ പെ​ർ​ഫോ​മ​ൻ​സ്​ തു​ട​ങ്ങി​യ പു​ര​സ്​​കാ​ര​ങ്ങ​ൾ ഗാ​ംബി​നോ​ക്കാ​ണ്. മി​ക​ച്ച പു​തു​മു​ഖ ഗാ​യി​ക​ക്കു​ള്ള പു​ര​സ്​​കാ​രം ഡു​വ ലി​പ​യും മി​ക​ച്ച റാ​പ്​ ആ​ൽ​ബ​ത്തി​നു​ള്ള പു​ര​സ്​​കാ​രം കാ​ർ​ഡി ബി​യും സ്വ​ന്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsGrammy Awards 2019record of the year awardChildish Gambino
News Summary - Grammy Awards 2019; record of the year award for Childish Gambino -music news
Next Story