ഗ്രാമി സ്റ്റാർ ഒാഫ് ദി ഇയർ ബ്രൂണോ മാഴ്സ്, എഡ് ഷീറനും പുരസ്കാരം
text_fieldsന്യുയോർക്:ന്യുയോർക്: 60ാം ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട മൂന്ന് പുരസ്കാരങ്ങൾ നേടി ബ്രൂണോ മാഴ്സ് ഇത്തവണത്തെ ഗ്രാമിയിലെ താരമായി. സോങ് ഒാഫ് ദി ഇയർ, ആൽബം ഒാഫ് ദി ഇയർ, റെക്കോർഡ് ഒാഫ് ദി ഇയർ ഇങ്ങനെ ഗ്രാമിയിലെ ശ്രദ്ധ കേന്ദ്രമായ അവാർഡുകളെല്ലാം ഇൗ അമേരിക്കകാരൻ സ്വന്തം പേരിലാക്കി. ബ്രൂണോ മാഴ്സിെൻറ ‘ദാറ്റ്സ് വാട്ട് െഎ ലൈക്’ സോങ് ഒാഫ് ദി ഇയറായപ്പോൾ, 24 കെ മാജിക് ആൽബം ഒാഫ് ദി ഇയറായി, ബ്രൂണോ മാഴ്സിെൻറ 24 കെ മാജിക് തന്നെയാണ് റെക്കോർഡ് ഒാഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടത്. 84 വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്.
ബെസ്റ്റ് പോപ് സോളോ പെർഫോമൻസായി എഡ് ഷീറനെ തിരഞ്ഞെടുത്തു. എക്കാലത്തെയും വലിയ ഹിറ്റായ ‘ഷേപ് ഒാഫ് യൂ’വിലൂടെയാണ് ഇൗ ബ്രിട്ടീഷ് പോപ് ഗായകൻ പുരസ്കാരം നേടിയത്. മികച്ച പോപ് ആൽബമായി തിരഞ്ഞെടുത്തതും ഷേപ് ഒാഫ് യുവാണ്. ബ്രൂണോ മാഴ്സിെൻറ 24 കെ മാജികാണ് റെക്കോർഡ് ഒാഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച നവാഗത സംഗീതജ്ഞർക്കുള്ള പുരസ്കാരം അലെസ്സിയ കാര സ്വന്തമാക്കി. മികച്ച റാപ് ആൽബം കെൻഡ്രിക് ലാമറിെൻറ ‘ഡാമ്ന്’ ആണ്. മികച്ച റോക്ക് േസാങ്ങ് ഫൂ ഫൈറ്റേഴ്സിെൻറ ‘റൺ’, മികച്ച റോക്ക് ആൽബം ‘എ ഡീപർ അണ്ടർസ്റ്റാൻഡിങ്’. കെൻഡ്രിക് ലാമർ രണ്ട് പുരസ്കാരങ്ങൾ നേടി. ഹമ്പിൾ എന്ന ഗാനത്തിലൂടെ മികച്ച റാപ് പെർഫോമൻസിനും ലോയൽറ്റി എന്ന ഗാനത്തിലൂടെ റാപ് സങ് പെർഫോമൻസിനും ലാമർ അർഹനായി. മികച്ച റാപ് പാട്ടും കെൻഡ്രിക് ലാമറിെൻറ ഹമ്പിളാണ്.

മികച്ച ആർ & ബി പെർഫോമൻസിനുള്ള പുരസ്കാരത്തിന് ‘ദാറ്റ് വാട്ട് െഎ ലൈക്കി’ലൂടെ ബ്രൂണോ മാഴ്സ് അർഹനായി. മികച്ച ആർ & ബി ആൽബത്തിനുള്ള പുരസ്കാരം ബ്രൂണോയുടെ തന്നെ 24 കെ മാജികിന് ലഭിച്ചു. മികച്ച ആർ & ബി ഗാനത്തിനുള്ള പുരസ്കാരം ദാറ്റ് വാട്ട് െഎ ലൈകിലൂടെ ക്രിസ്റ്റഫർ ബ്രോഡി ബ്രൗൺ സ്വന്തമാക്കി.
ലൂയി ഫോൺസിയുടെ ഡെസ്പാസീതോ, ചൈൽഡിഷ് ഗാബിനോയുടെ റെഡ്ബോൺ, അവേക്കർ ഒാഫ് മൈ ലവ്, ജെ ഇസഡിെൻറ ദി സ്റ്റോറി ഒാഫ് ഒ.ജെ എന്നിവ നാമ നിർദേശ പട്ടികയിൽ ഇടം പിടിച്ചിരുന്നു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് പോപ് സംഗീത ശാഖക്ക് പുറമേ ഹിപ് ഹോപ് ആർ & ബി വിഭാത്തിൽ നിന്നുമുള്ള പാട്ടുകളും ഗായകരും പുരസ്കാരത്തിന് നാമ നിർദ്ദേശം ചെയ്യപ്പെട്ടത് ശ്രദ്ധേയമായി. ഗ്രാമിയിൽ പോപിന് പ്രധാന്യം കൂടുതൽ ലഭിക്കുന്നു എന്ന അപവാദങ്ങൾക്ക് തടയിടാനാണ് പുതിയ നീക്കമെന്ന് സംസാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
