ക്രമസമാധനത്തിൻെറ പേരിൽ ഗാനമേള നിരോധിക്കരുതെന്ന് ‘സമം’
text_fieldsകൊച്ചി: ക്രമസമാധാനത്തിൻെറ പേരിൽ പയ്യന്നൂരിലെ ക്ഷേത്രങ്ങളിൽ ഗാനമേള നിരോധിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് മലയാള ചലച്ചിത്രപിന്നണിഗായക സംഘടന - ‘സമം’ ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറെ വർഷങ്ങളായി കേരളത്തിലെ ചില ആരാധനാലയങ്ങളിൽ ഗാനമേള അവതരണത്തിനിടെ കലാകാരൻമാർക്കു നേരെയും കാണികൾക്കു നേരെയും സാമൂഹ്യ വിരുദ്ധർ അക്രമാസക്തരാവുന്നത് പതിവായി മാറിയിരിക്കുന്നു. പയ്യന്നൂരിൽ അക്രമം അതിരു കടന്ന് പോലീസിനു നേരെയുമായി. ഈ സാഹചര്യത്തിൽ പലയിടങ്ങളിലും പരിപാടികൾ അവതരിപ്പിക്കാൻ പോകാൻ പോലും പിന്നണി ഗായകരും ഗാനമേള ട്രൂപ്പുകളും ഭയപ്പെടുന്നു. ഇത്തരം അക്രമം നടത്തുന്ന സാമൂഹ്യ ദ്രോഹികളെ നിലക്കു നിർത്താനും നിയമപരമായി ശിക്ഷിക്കാനും ശ്രമിക്കേണ്ടതിനു പകരം ആയിരക്കണക്കിന് കലാകാരന്മാരുടെ ഉപജീവനമാർഗമായ ഗാനമേള നിരോധിക്കുന്നത് അനൗചിത്യമാണ്. പയ്യന്നൂരിലേതുൾപ്പടെ മറ്റ് ആരാധനാലയങ്ങളിലും ഗാനമേള നിരോധിക്കാനുള്ള നീക്കം പുന:പരിശോധിക്കണമെന്നും കലാകാരൻമാർക്ക് സ്വതന്ത്രമായി പരിപാടി അവതരിപ്പിക്കാൻ സാഹചര്യമൊരുക്കണമെന്നും ‘സമം’ ഭാരവാഹികൾ സർക്കാരിനോടും പോലീസിനോടും അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
