96 എന്ന വിജയ് സേതുപതി-തൃഷ ചിത്രത്തിൽ തൻെറ പാട്ട് ഉപയോഗിച്ചതിനെ വിമർശിച്ച ഇളയരാജക്ക് മറുപടിയുമായി സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത. ഇളയരാജ സംഗീതം നിർവഹിച്ച മമ്മൂട്ടി-രജനികാന്ത് ചിത്രം ദളപതയിലെ യമുനൈ ആട്രിലെ എന്ന ഗാനവും അവതാരത്തിലെ തെണ്ട്രൽ വന്ത് തീണ്ടുേമ്പാത് എന്ന ഗാനവുമാണ് ചിത്രത്തിൽ ചില സന്ദർഭങ്ങളിൽ ഉപയോഗിച്ചത്.
സുന്ദരി കണ്ണാൽ ഒരു സെയ്തി എന്ന ദളപതിയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്ന് വയലിനിൽ അതിമനോഹരമായി വായിച്ചാണ് ഗോവിന്ദ് ഇളയരാജക്ക് മറുപടി നൽകിയത്. എല്ലായ്പ്പോഴും ആരാധകൻ, എന്ന അടിക്കുറിപ്പോടെ ട്വിറ്ററിലാണ് അദ്ദേഹം വിഡിയോ പോസ്റ്റ് ചെയ്തത്.
Forever Fan!!#Ilayaraja #IsaiGnani #thalapathi #Rajinikanth pic.twitter.com/ALyLB7f9eA
— Govind Vasantha (@govind_vasantha) May 29, 2019
ഒരു കാലത്തെ പ്രതിനിധീകരിക്കാൻ ആ കാലത്തെ പാട്ടുകളെ ആശ്രയിക്കുന്നതിന് പകരം അങ്ങനെ തോന്നിക്കുന്ന പുതിയ പാട്ടുകൾ ഉണ്ടാക്കണമെന്നായിരുന്നു ഇളയരാജ പറഞ്ഞത്. പുതിയ സംഗീത സംവിധായകരെ ഉന്നംവെച്ചായിരുന്നു രാജയുടെ വിമർശനം.
സി. പ്രേംകുമാർ സംവിധാനം ചെയ്ത 96ലെ ഗാനങ്ങൾ എല്ലാം വലിയ ഹിറ്റുകളായിരുന്നു. ഗോവിന്ദും ചിന്മയിയും പ്രദീപ് കുമാറും ചേർന്ന് ആലപിച്ച ഗാനങ്ങൾ പലരുടേയും പ്ലേലിസ്റ്റുകളിൽ ഇപ്പോഴും തുടരുകയാണ്.