Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവിലക്ക്​...

വിലക്ക്​ കാര്യമാക്കുന്നില്ല; ചിന്മയി തൻെറ സിനിമകളിൽ പാടും -ഗോവിന്ദ്​ വസന്ത

text_fields
bookmark_border
chinmayi-govind-vasantha
cancel

മീടൂ ആരോപണം ഉന്നയിച്ചതിനെ തുടർന്ന്​ തമിഴ്​ സിനിമയിൽ വിലക്ക്​ നേരിടുന്ന പ്രശസ്​ത ഗായിക ചിന്മയി ശ്രീപദക്ക്​ പിന്തുണയുമായി സംഗീത സംവിധായകൻ ഗോവിന്ദ്​ വസന്ത. പറ്റില്ലെന്ന്​ പറയുന്നത്​ വരെ ചിന്മയി ശ്രീപദ താൻ സംഗീത സംവിധ ാനം നിർവഹിക്കുന്ന ചിത്രങ്ങളിൽ പാടുമെന്ന്​ ഗോവിന്ദ്​ ട്വിറ്ററിൽ കുറിച്ചു. തൻെറ സാന്നിധ്യത്തിൽ ഇക്കാര്യത്തി ൽ മറ്റാരും തീരുമാനം എടുക്കില്ലെന്നും ഗോവിന്ദ്​ വ്യക്​തമാക്കി.

ഗോവിന്ദ്​ സംഗീതം നൽകിയ സൂപ്പർ ഹിറ്റ്​ ചി ത്രം 96ൽ ഗാനങ്ങൾ ആലപിച്ചതും നായിക തൃഷക്ക്​ ശബ്​ദം നൽകിയതും ചിന്മയി ആയിരുന്നു. ഇൗ ചിത്രം പുറത്തിറങ്ങിയതിന്​ പിന ്നാലെയായിരുന്നു തമിഴ്​ സിനിമയിൽ നിന്നും ചിന്മയിയെ വിലക്കുന്നത്​.

തമിഴകത്ത്​ മീടൂ ആരോപണങ്ങൾക്ക്​ തുടക്കം കുറിച്ചത്​ ചിന്മയിയായിരുന്നു. ഗായികയും ഡബിങ്​ ആർട്ടിസ്റ്റുമായി ചിന്മയി കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയായിരുന്നു ആദ്യം ആരോപണമുന്നയിച്ചത്​. വൈകാതെ പ്രശസ്ത ഗായകൻ കാർത്തിക്കിനെതിരെയും ആരോപണവുമായി എത്തി. നയൻതാരക്കെതിരെ വിവാദ പരാമർശം നടത്തി വെട്ടിലായ നടൻ രാധാ രവിക്കെതിരെയും ചിന്മയി പരാതിയുമായി എത്തിയിരുന്നു.

എന്നാൽ സിനിമാ മേഖലയിൽ നിന്നും അത്ര സുഖകരമല്ലാത്ത നടപടികളാണ് പിന്നീട്​​ ചിന്മയി നേരിട്ടത്​​. തമിഴ്​ ഇൻഡസ്​ട്രിയിൽ ചിന്മയിക്ക്​ വിലക്കേർപ്പെടുത്തി. അതിന്​ മുന്നിൽ നിന്നതാക​ട്ടെ രാധാ രവിയും. പീഡനത്തിനെതിരെയോ സാമ്പത്തിക തിരിമറികൾക്കെതിരെയോ സംസാരിക്കുന്നവരെ ഡബ്ബിങ്​ യൂണിയൻ വർഷങ്ങളായി വിലക്കുകയാണെന്നും ചിന്മയി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.

തമിഴ്​ സിനിമയിലെ ഡബ്ബിങ്​ അസോസിയേഷനിൽ നിന്നും ചിന്മയിയെ വിലക്കിയതിനെ തുടർന്ന്​ കഴിഞ്ഞ വർഷം ഒക്​ടോബർ മുതൽ അവർ തമിഴ്​ സിനിമയിൽ പാടുകയോ ഡബ്​ ചെയ്യുകയോ ചെയ്​തിട്ടില്ല. ഡബിങ് യൂണിയനെതിരെ അവർ കേസ്​ നൽകിയിരുന്നുവെങ്കിലും അത്​ കോടതി സ്​റ്റേ ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:96 moviechinmayi sripadaGovind Vasantha
News Summary - govind vasantha chinmayi-music news
Next Story