ന്യൂഡൽഹി: ഇന്ത്യയുടെ ഷെഹനായി നാദം എന്നറിയപ്പെടുന്ന ഉസ്താദ് ബിസ്മില്ലാഖാന് ഗൂഗ്ളിന്‍റെ ആദരം. അദ്ദേഹത്തിന്‍റെ 102ാം ജന്മദിനത്തിലാണ് ബിസ്മില്ലാ ഖാന് ആദരമർപ്പിക്കുന്ന ഡൂഡിൽ പുറത്തിറക്കിയത്.
ഷെഹ്നായിയെ കല്യാണസദസ്സുകളിൽ നിന്ന് അരങ്ങത്തേക്കു കൊണ്ടുവന്നത് ബിസ്മില്ലാഖാനാണ്. ഗ്രാമീണ വാദ്യോപകരണത്തിന് മറ്റുശാസ്ത്രീയ സംഗീത ഉപകരണങ്ങളോടൊപ്പം മാന്യമായ സ്ഥാനം ലഭിച്ചത് ബിസ്മില്ലാഖാന്‍റെ പ്രവർത്തന ഫലമായാണ്. ഇന്ത്യയിൽ ശാസ്ത്രീയസംഗീതത്തെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം ഒരു വലിയ പങ്കുവഹിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം ഡൽഹിയിലെ ചെങ്കോട്ടയിൽ ഷെഹ്നായി വായിച്ച് സ്വാതന്ത്ര്യത്തെ വരവേറ്റ മഹാനാണ് ഉസ്താദ് ബിസ്മില്ലാഖാൻ.