ദുബൈ: 85 ഭാഷകളിൽ പാട്ടുപാടി ഗിന്നസ് റെക്കോഡിൽ ഇടം പിടിക്കാൻ 12 വയസ്സുകാരി മലയാളി പെൺകുട്ടി. ദുബൈയിലെ ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർഥിനി സുചേത സതീശാണ് സംഗീതമേളയിൽ 85 ഭാഷകളിെല പാട്ടുകൾ പാടി നിലവിലെ ഗിന്നസ് റെക്കോഡ് തകർക്കാൻ തയാറെടുക്കുന്നത്. 29നാണ് സുചേതയുടെ സംഗീതമേള. 2008ൽ 76 ഭാഷകളിൽ പാട്ടുപാടിയ ആന്ധ്രപ്രദേശിൽനിന്നുള്ള കേസിരാജു ശ്രീനിവാസാണ് ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചിരിക്കുന്നത്.
ഒരു വർഷംകൊണ്ടാണ് സുചേത 80 ഭാഷകളിലെ പാട്ടുകൾ പഠിച്ചെടുത്തത്. റെക്കോഡ് തകർക്കുന്നതിനായി അഞ്ചു ഭാഷകളിലെ പാട്ടുകൾ കൂടി പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഇേപ്പാൾ ഇൗ പെൺകുട്ടി. തമിഴ്, മലയാളം, ഹിന്ദി പാട്ടുകളും ഇംഗ്ലീഷ് പാട്ടുകളും സ്കൂളിലെ പരിപാടികളിൽ അവതരിപ്പിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ വർഷമാണ് വിദേശ ഭാഷയിലെ പാട്ടുകളും പഠിക്കാൻ തുടങ്ങിയത്. പിതാവിെൻറ സുഹൃത്തിൽനിന്ന് ജാപ്പനീസ് പാട്ടാണ് ആദ്യം പഠിച്ചത്. രണ്ടു മണിക്കൂർകൊണ്ട് ഒരു പാട്ട് പഠിച്ചെടുക്കും.ചെറുതാണെങ്കിൽ അരമണിക്കൂറിനുള്ളിൽ പഠിക്കാൻ കഴിയുമെന്നും സുചേത പറഞ്ഞു. ഫ്രഞ്ച്, ഹംഗേറിയൻ, ജർമൻ ഭാഷകളിെല പാട്ട് പഠിക്കാനാണ് പ്രയാസമെന്നും സുചേത കൂട്ടിച്ചേർത്തു.