ലണ്ടന്‍: പ്രശസ്ത പോപ് ഗായകനും ഗ്രാമി അവാർഡ് ജേതാവുമായ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു. 53 വയസായിരുന്നു. ക്രിസ്മസ് ദിവസം വീട്ടിൽ മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. മരണ കാരണത്തെ കുറിച്ച് വ്യക്തമായിട്ടില്ല.
1963 ല്‍ വടക്കൻ ലണ്ടനിൽ ജനിച്ച മൈക്കിളിെൻറ നാല് ദശാബ്ദം നീണ്ട സംഗീത ജീവിതത്തിൽ അദ്ദേഹം പുറത്തിറക്കിയ ആൽബങ്ങൾ 10 കോടിയിലേറെയാണ് വിറ്റഴിഞ്ഞത്. രണ്ട് ഗ്രാമി അവാർഡുകളും മൂന്ന് ബ്രിട്ട് അവാര്‍ഡുകളും അടക്കം നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
1980ൽ വാം എന്ന സംഗീത ബാൻഡിന് രൂപം നൽകിയ മൈക്കിൾ വേക് മി ബിഫോർ യു ഗൊ ഗൊ, ഫ്രീഡം, ക്ലബ് ട്രോപിക്കാന, ലാസ്റ്റ് ക്രിസ്മസ്, കെയര്‍ലെസ് വിസ്പര്‍, ഫെയിത്, ലാസ്റ്റ് ക്രിസ്മസ്, െഎ ആം യുവർ മാൻ, ദ എഡ്ജ് ഒാഫ് ഹീവൻ, എ ഡിഫ്രൻറ് കോർണർ, തുടങ്ങിയവ അദ്ദേഹത്തിൻറെ ആൽബങ്ങളിൽ ചിലതാണ്. പുതിയ ആൽബത്തിെൻറ പണിപ്പുരയിലായിരുന്നപ്പോഴാണ് മൈക്കിളിന് ന്യൂമോണിയ പിടിപെട്ടത്.
അതേസമയം മയക്ക് മരുന്നിെൻറ ഉപയോഗം അദ്ദേഹത്തിെൻറ പ്രതിഛായ മോശമാക്കി. 2006 ഒക്ടോബറിൽ നിരോധിത മയക്ക് മരുന്ന് ഉപയോഗിച്ചശേഷം വാഹനമോടിച്ചതിന് ജയിലിലാവുകയും 2008ൽ ക്ലാസ് എ വിഭാഗത്തിലുള്ള മയക്ക് മരുന്ന് കൈവശം വെച്ചതിന് കേസിലകപ്പെടുകയും ചെയ്തു. 2010 സെബ്തംബറിൽ മൈക്കിൾ ഒാടിച്ച റെയ്ഞ്ച് റോവർ കടയിലേക്ക് ഇടിച്ച് കയറ്റിയതിന് എട്ട് ആഴ്ച ജയിലിലായി.