Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഗസൽ ഗായകൻ ഉമ്പായി...

ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു

text_fields
bookmark_border
ഗസൽ ഗായകൻ ഉമ്പായി അന്തരിച്ചു
cancel

കൊച്ചി: ആർദ്രമധുരമായ ഗസൽ സംഗീതത്തി​​​​​​​െൻറ മലയാളി മുഖം ഉമ്പായി (പി.എ. ഇ​ബ്രാഹീം-68) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന്​ ഏറെനാളായി ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്​ച വൈകീട്ട്​ 4.40നാണ്​ അന്ത്യം. വ്യാഴാഴ്​ച രാവിലെ എട്ടുമുതൽ കൽവത്തി കമ്യൂണിറ്റിഹാളിൽ മൃതദേഹം പൊതുദർ​ശനത്തിന്​ വെക്കും. ​ഖബറടക്കം ഉച്ചക്ക്​ 12ന്​കൽവത്തി ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ.

മട്ടാഞ്ചേരി പടിഞ്ഞാറെ വീട്ടിൽ അബുവി​​​​​​​െൻറയും ഫാത്തിമയുടെയും മകനായി 1950 ജൂൺ 10നാണ്​ ഉമ്പായി ജനിച്ചത്​. ഫോർട്ട്​കൊച്ചി കൂവപ്പാടം ശാന്തിനഗറിലായിരുന്നു താമസം. ഭാര്യ: ഹഫ്​സത്ത്​. മക്കൾ: ഷൈല, സബിത, സമീർ. മരുമക്കൾ: നൗഷാദ്​, നൗഫൽ. ഏക​ സഹോദരി: സുഹ്​റ.

മട്ടാഞ്ചേരിയിലെ ഹാജി ഇൗസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്​കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കുട്ടിക്കാലത്തു തന്നെ സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന ഉമ്പായി പിന്നീട്​ തബലയും ഹാർമോണിയവും പഠിച്ചു​. മുംബൈയിൽ ഏഴുവർഷത്തോളം ഉസ്​താദ്​ മുജാവർ അലിഖാ​​​​​​​െൻറ കീഴിൽ ഹിന്ദുസ്​ഥാനി സംഗീതവും അഭ്യസിച്ചു.

സച്ചിദാനന്ദനൊപ്പം ഉംബായി
 

തീക്ഷ്​​ണമായ ജീവിതാനുഭവങ്ങൾ താണ്ടിയ​ ഉമ്പായി, ഗസലി​​​​​​​െൻറ വിഷാദ സൗന്ദര്യവും വശ്യതയും മലയാളിക്ക്​ പകർന്നുനൽകിയ ജനകീയ ഗായകൻ കൂടിയാണ്​. പഴയ മലയാള സിനിമഗാനങ്ങളുടെ ഗസൽസ്​പർശമുള്ള പുനരാവിഷ്​കാരത്തിലൂടെയും സ്വന്തമായി പുറത്തിറക്കിയ ഗസൽ ആൽബങ്ങളിലൂടെയും കുറഞ്ഞകാലംകൊണ്ട്​ അദ്ദേഹം സംഗീതാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ചു. ഹോട്ടലുകളിലെ പാട്ടുകാരനായി ജോലി ചെയ്​തും സംഗീതപരിപാടികളുമായും രാജ്യത്തി​​​​​​​െൻറ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു. ഒരുകാലത്ത്​ പിന്നണിഗായകൻ ​മഹ്​ബൂബി​​​​​​​െൻറ ഗാനമേളകളിലെ സ്​ഥിരംസാന്നിധ്യമായിരുന്നു. ജോൺ എബ്രഹാമി​​​​​​​െൻറ ‘അമ്മ അറിയാൻ’ എന്ന ചിത്രത്തിനുവേണ്ടി ഗസൽ ആലപിച്ചിട്ടുണ്ട്​. 

ഹസ്രത് ജയ്​പുരി രചിച്ച ഉര്‍ദു ഗസലുകൾ ഉൾപ്പെടുത്തി 1988ൽ ‘ആദാബ്​’ എന്ന ആദ്യ ആൽബം പുറത്തിറക്കി. പിൽക്കാലത്ത്​ ഒ.എൻ.വി കുറുപ്പ്​, സച്ചിദാനന്ദൻ, യൂസുഫലി കേച്ചേരി, വേണു വി. ദേശം എന്നിവരുടെ രചനകളുമായി ഉമ്പായി പുറത്തിറക്കിയ ആൽബങ്ങൾ ഗസൽ എന്ന സംഗീതശാഖക്ക്​ മലയാളത്തിൽ പുതിയൊരു വഴി തുറന്നുകൊടുത്തു. അകലെ മൗനം പോൽ, പാടുക സൈഗാൾ പാടുക, ഗസൽ മാല, പ്രണാമം, ഹൃദയരാഗം, ഇതുവരെ സഖി നിന്നെ കാത്തിരുന്നു, മധുരമീ ഗാനം, മഹ്​ബൂബ്, നന്ദി പ്രിയസഖീ നന്ദി, ഒരിക്കൽ നീ പറഞ്ഞു, ഒരു മുഖം മാത്രം, ഭിർ വഹീ ശാ‌മ് എന്നിവയാണ്​ പ്രധാന ആൽബങ്ങൾ.

‘നോവൽ’ എന്ന സിനിമക്കുവേണ്ടി എം. ജയച​ന്ദ്രനുമായി ചേർന്ന്​ ഗാനങ്ങൾ ചിട്ടപ്പെടുത്തി. നാലരപ്പതിറ്റാണ്ട്​ പിന്നിട്ട സംഗീത ജീവിതത്തിനിടയിൽ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലുമായി നിരവധി പരിപാടികൾ അവതരിപ്പിച്ചു. മകൻ സമീർ ഗിത്താറിസ്​റ്റാണ്​. 

Show Full Article
TAGS:umbai gazal malayalam news 
News Summary - gazal singer umbai passed away- kerala news
Next Story