ഉയിരേ... ഗൗതമന്‍റെ രഥത്തിലെ സിദ് ശ്രീറാമിന്‍റെ ഗാനം

15:11 PM
21/01/2020

നീരജ് മാധവൻ പ്രധാന വേഷത്തിൽ എത്തുന്ന ഗൗതമന്‍റെ രഥം എന്ന ചിത്രത്തിലെ ഗാനം പുറത്ത്. ഉയിരേ എന്ന ഗാനം സിദ് ശ്രീറാമാണ് ആലപിച്ചത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് അങ്കിത് മേനോൻ ആണ് സംഗീതം നൽകിയത്.  ചിത്രം ജനുവരി 31ന് തീയേറ്ററുകളിലെത്തും. 

നവാഗതനായ ആനന്ദ് മേനോൻ രചനയും സംവിധാനവും നിർവഹിച്ചു വ്യത്യസ്തമായ കഥാതന്തുവുമായി എത്തുന്ന ഗൗതമന്‍റെ രഥം കിച്ചാപ്പൂസ് എന്‍റെർറ്റൈന്മെന്‍റ്സിന്‍റെ ബാനറിൽ ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി കെ.ജി. അനിൽകുമാർ ആണ് നിർമിച്ചിരിക്കുന്നത്. 

ചിത്രത്തിൽ രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും  ഒന്നിക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക. 


 

Loading...
COMMENTS