Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right‘ഗൗതമന്‍റെ രഥം’ ഓഡിയോ...

‘ഗൗതമന്‍റെ രഥം’ ഓഡിയോ ലോഞ്ച്

text_fields
bookmark_border
‘ഗൗതമന്‍റെ രഥം’ ഓഡിയോ ലോഞ്ച്
cancel

നീരജ് മാധവ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഗൗതമന്‍റെ രഥം’ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കൊച്ചി ല ുലു മാളിൽ നടന്നു. മഞ്ജു വാര്യർ മുഖ്യാതിഥിയായി. നവാഗതനായ ആനന്ദ് മേനോനാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്.

നീരജ്മാധവ്, സംവിധായകൻ ആനന്ദ് മേനോൻ, സംഗീത സംവിധായകൻ അങ്കിത് മേനോൻ, സൂരജ് സന്തോഷ്, സയനോര, വിനായക് ശശികുമാർ, പുണ്യ എലിസബത്ത്, ദേവി അജിത്, കൃഷ്‌ണേന്ദു, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കിച്ചാപ്പൂസ് എന്‍റർടെയിൻമെന്‍റ്സിന്‍റെ ബാനറിൽ ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി കെ.ജി. അനിൽകുമാർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പുണ്യ എലിസബത്ത് ബോസ് ആണ് നായിക. രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും അണിനിരക്കുന്നു.

വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്‍റെ എഡിറ്റിങ് അപ്പു ഭട്ടതിരി. സംഗീതം നവാഗതനായ അങ്കിത് മേനോൻ. ചിത്രം ജനുവരി 31ന് തീയേറ്ററുകളിലെത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:audio launchGauthamante Radham
News Summary - gauthamante radham audio launch-music news
Next Story