വർഷങ്ങൾക്ക് മുമ്പ് വിഖ്യാത സംഗീത സംവിധായകൻ എ.ആർ റഹ്മാനോടൊപ്പം പാട്ടുപാടുന്ന ഒരു മൂന്നര വയസ്സുകാരെൻറ വീഡിയോ ഇപ്പോൾ ട്വിറ്ററിൽ വൈറലാവുകയാണ്. തമിഴ് ഭക്തി ഗാനം പാടുന്ന ആ ചെറിയ കുട്ടി ഇപ്പോൾ തമിഴിലെ മുൻനിര ഗായകനും സംഗീത സംവിധായകനും കൂടെ നായക നടനുമാണ്.
മറ്റാരുമല്ല, എ.ആർ റഹ്മാെൻറ സഹോദരിയായ എ.ആർ റൈഹാനയുടെ പുത്രൻ ജി.വി പ്രകാശ് കുമാറാണ് ആ കുട്ടി. തെൻറ കുട്ടിക്കാലത്തെ ഒാർമയായാണ് ട്വിറ്ററിൽ വീഡിയോ അദ്ദേഹം പങ്കുവെച്ചത്. ‘എനിക്ക് മൂന്നര വയസ്സുള്ളപ്പോൾ എ.ആർ റഹ്മാൻ സാറിനൊപ്പം പാടിയതാണ് ഇൗ പാട്ട്. ഗൃഹാതുരമായ ഒാർമ’. എന്നായിരുന്നു വീഡിയോക്ക് ജി.വി പ്രകാശ് കുമാറിെൻറ അടിക്കുറിപ്പ്.
റഹ്മാന് വേണ്ടി പാട്ടുപാടാൻ മുൻനിര ഗായകർ അടക്കം കഠിനാധ്വാനം ചെയ്യുന്ന കാഴ്ച്ചകൾ നമ്മൾ പല വീഡിയോകളിലായി കണ്ടിട്ടുണ്ട്. കുഞ്ഞു ജി.വി പ്രകാശ് കുമാറും തെൻറ അമ്മാവന് വേണ്ടി പാടാൻ ബുദ്ധിമുട്ടുന്നത് ദൃശ്യങ്ങളിൽ കാണാം.
Sang this song for ARR sir when I was 3.5 years old ... nostalgic video @arrahman pic.twitter.com/sJMFZTGb9I
— G.V.Prakash Kumar (@gvprakash) July 15, 2018