സണ്ണി വെയ്ൻ നായകനാകുന്ന ഫ്രഞ്ച് വിപ്ലവം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. മലയാള സിനിമയിലെ ആദ്യത്തെ സംസാര ഗാനം എന്ന പ്രത്യേകതയുമായാണ് ഫ്രഞ്ച് വിപ്ലവത്തിലൂടെ മുള്ള് മുള്ള് മുള്ള് എന്ന ഗാനം പുറത്തുവന്നിരിക്കുന്നത്. ബി.കെ ഹരിനാരായണെൻറ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ഗാന രംഗങ്ങൾ സിംഗിള്‍ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
90 കളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിൽ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്. കോമിക് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ സണ്ണിക്ക് പുറമേ ആര്യ, ചെമ്പന്‍ ജോസ്, ലാല്‍, ഉണ്ണിമായ, ശശി കലിംഗ, എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.