റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിലലിഞ്ഞിരിക്കുകയാണ് ലോകം. ജാതി, മത, വർഗ, നിറ, ദേശ ഭേദമന്യേ എല്ലാവരുടെയും സിരകളിൽ പടർന്ന വികാരമാണത് കാൽപന്ത്. ഇങ്ങ് മലനാട്ടിലും കാൽപന്താരാധനക്ക് കുറവില്ല. അങ്ങ് തിരുവിതാകൂറ് തൊട്ട് ഇങ്ങ് കാസർകോട് വരെ അതിെൻറ അലയൊലികൾ കാണാം. മലയാളികളുടെ ഫുട്ബോൾ ഭ്രമം പാടിപ്പറയുന്ന ഗാനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജമേഷ് കോട്ടക്കൽ.
‘ഫുട്ബാൾസ് ഒാൺ കൺട്രി’ എന്ന ഗാനം ആൻ കത്രീനയാണ് ആലപിച്ചിരിക്കുന്നത്. വരികളും ആനിേൻറത് തന്നെ. ഛായാഗ്രഹകൻ പ്രകാശ് വേലായുധെൻറ മനോഹരമായ ദൃശ്യങ്ങളോടൊപ്പം പുറത്തുവന്ന ഗാനത്തിന് ‘മല്ലു ഫുട്ബാൾ ആന്തം’ എന്നാണ് കാപ്ഷൻ നൽകിയിരിക്കുന്നത്. യുവതാരം പൃഥ്വിരാജിനെ നായകനാക്കി ബ്യൂട്ടിഫുൾ ഗെയിം എന്ന സിനിമ ചെയ്യാനിരിക്കുകയാണ് ജമേഷ്.