ഡോണ്ട് വറി കേരള; കേരളത്തിനായി പാടി റഹ്മാൻ- വിഡിയോ

15:21 PM
19/08/2018

കേരളത്തിലെ പ്രളയ ദുരിതം ലോക ശ്രദ്ധയിൽപ്പെടുത്തി സംഗീത സംവിധായകൻ എ.ആർ റഹ്മാൻ. തൻെറ അമേരിക്കൻ പര്യടനത്തിനിടെയാണ് താരം മലയാളത്തിനായി പാടിയത്. ഒാക്ലാൻഡിൽ നടന്ന സംഗീത നിശക്കിടെയാണ് തൻെറ പ്രശസ്തമായ ഗാനം മുസ്തഫാ മുസ്തഫയിൽ കേരളത്തിലെ പ്രളയം അദ്ദേഹം പരാമർശിച്ചത്.

എ.ആർ. റഹ്മാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി ചില സിനിമാ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. ബോളിവുഡ് താരം അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, സോനം കപൂർ, അലിയ ഭട്ട്, ഷാരൂഖ് ഖാൻ, വിദ്യ ബാലൻ തുടങ്ങിയവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. 
 

Loading...
COMMENTS