പാകിസ്​താനിലെ പരിപാടിയിൽ പ​ങ്കെടുത്തു; ഗായകൻ മിഖാ സിങ്ങിന്​ വിലക്ക്​

11:53 AM
14/08/2019

ന്യൂഡൽഹി: പാകിസ്​താനിലെ  സംഗീതപരിപാടിയിൽ പ​ങ്കെടുത്ത ഗായകൻ മിഖ സിങ്ങിനെ സിനിമാ സംഘടനയുടെ വിലക്ക്​. കറാച്ചിയിലെ സംഗീതനിശയിൽ പ​ങ്കെടുത്ത മിഖ സിങ്ങിനെ ​വിലക്കുകയാണെന്ന്​ ആൾ ഇന്ത്യ സിനി വർക്കേഴ്​സ്​ അസോസിയേഷൻ പ്രസ്​താവനയിലൂടെ അറിയിച്ചു. എല്ലാ മ്യൂസിക്​ കോൺട്രാക്​റ്റുകളിൽ നിന്നും മിഖ സിങ്ങിനെ ഒഴിവാക്കും. സിനിമകളിലോ മ്യൂസിക്​ ആൽബങ്ങളിലോ ഓൺലൈൻ മ്യൂസിക്​ സംരംഭങ്ങളിലോ പ​ങ്കെടുപ്പിക്കുന്നതിനും വിലക്കുണ്ട്​.  

 കറാച്ചിയിൽ പാക്​ മുൻ പ്രസിഡൻറ്​ പർവേസ്​ മുഷറഫി​​​െൻറ ബന്ധുക്കൾ നടത്തിയ സംഗീതവിരുന്നിലാണ്​ മിഖ സിങ്​ പ​ങ്കെടുത്തത്​.  

മിഖ സിങ്​ രാജ്യത്തി​​​െൻറ അഭിമാനത്തേക്കാൾ വില നൽകിയത്​ പണത്തിനാണ്​. ഇരുരാജ്യങ്ങളും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിൽക്കു​േമ്പാൾ അസോസിയേഷ​​​െൻറ തീരുമാനങ്ങൾ ലംഘിച്ച്​ അദ്ദേഹം പാക്​ പരിപാടിയിൽ പ​ങ്കെടുത്തത്​ അംഗീകരിക്കാൻ കഴിയില്ലെന്ന്​ ആൾ ഇന്ത്യ സിനി വർക്കേഴ്​സ്​ അസോസിയേഷൻ  പ്രസിഡൻറ്​ സുരേഷ്​ ശ്യാമൾ ഗുപ്​ത അറിയിച്ചു. 

Loading...
COMMENTS