വാഹനാപകടം: സംഭവിച്ചതിൽ കുറ്റബോധമുണ്ടെന്ന്​ ആദിത്യ നാരായൺ

13:42 PM
14/03/2018
aditya

മുംബൈ: ആഢംബര കാർ അമിതവേഗത്തിൽ ഒാടിച്ചുണ്ടായ സംഭവത്തിൽ മാപ്പപേക്ഷയുമായി ബോളിവുഡ്​ ഗായകൻ ആദിത്യ നാരായൺ. ആദിത്യ ഒാടിച്ച മെഴ്​സിഡസ്​ ബെൻസ്​ ഒാേട്ടാറിക്ഷയുമായി കൂട്ടിയിച്ച്​ രണ്ടുപേർക്ക്​ പരിക്കേറ്റിരുന്നു. തിങ്കളാഴ്​ച വൈകിട്ട്​ അന്ധേരിയിലെ ലോഖ്​ഗണ്ഡ്​വാല ബാക്ക്​ റോഡിലാണ്​ അപകടമുണ്ടായത്​. 

നിർഭാഗ്യവശാൽ ത​​​െൻറ പിഴവുമൂലമുണ്ടായ അപകടത്തിൽ കുറ്റബോധമുണ്ട്​^ ആദിത്യ പ്രതികരിച്ചു. അപകടം നടന്നയുടൻ പരിക്കേറ്റ ഒാ​േട്ടാ ഡ്രൈവറെയും യാത്രക്കാരിയെയും കോകിലാ ബെൻ അംബാനി ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലൂടെ അവർ സുഖം ​പ്രാപിച്ചുവരുന്നു. പരിക്കേറ്റവർക്കുള്ള ചികിത്സ ചെലവു വഹിക്കുമെന്നും ആദിത്യ നാരായൺ പ്രസ്​താവനയിലൂടെ അറിയിച്ചു. 

അപക​ടത്തെ തുടർന്ന്​ നടനും ഗായകനുമായ ആദിത്യയെ പൊലീസ്​ അറസ്​റ്റു ചെയ്​തിരുന്നു. പിന്നീട്​ ജാമ്യത്തിൽ വിടുകയായിരുന്നു. 

Loading...
COMMENTS