ഗുവാഹതി: അസമിലെ മുസ്ലിം ഗായികക്കെതിരെ ‘ഫത്വ’ ഇറക്കിയെന്ന രീതിയിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും ഒരു കൂട്ടമാളുകൾ വിതരണം ചെയ്ത നോട്ടീസിനെയാണ് മതവിധിയായി പ്രചരിപ്പിച്ചതെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ്.റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധയായ 15കാരിയായ നഹീദ് അഫ്രീൻ സംഗീതപരിപാടിയിൽ പെങ്കടുക്കുന്നത് ശരീഅത്ത് വിരുദ്ധമാണെന്ന് മുന്നറിയിപ്പ് നൽകി 46 മതപണ്ഡിതർ ഒപ്പിട്ട മതവിധി പുറപ്പെടുവിച്ചുവെന്ന് വാർത്താ ഏജൻസികൾ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇങ്ങനെയൊരു മതവിധി നൽകിയിട്ടില്ലെന്ന് അസമിലെ മുസ്ലിം വ്യക്തിനിയമ ബോർഡ് അംഗം വ്യക്തമാക്കി.
മാർച്ച് 25ന് അസമിലെ പ്രമുഖ കോളജിൽ നടക്കുന്ന പരിപാടിയിൽ ആളുകൾ പെങ്കടുക്കരുതെന്ന് അഭ്യർഥിച്ച് 46 പേർ ഒപ്പിട്ട നോട്ടീസ് ഇറങ്ങിയിരുന്നു. അതിൽ ഗായികയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്ത വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്നല്ലെന്ന് പ്രമുഖ ദേശീയ ചാനലായ എൻ.ഡി.ടി.വിയും അറിയിച്ചു. നോട്ടീസ് തങ്ങളുടെ കൈവശമുണ്ടെന്നും മാധ്യമങ്ങൾ പ്രചരിപ്പിച്ച രീതിയിൽ പെൺകുട്ടിയുടെ പേർ പരാമർശിച്ചിട്ടില്ലെന്നും മുന്നറിയിപ്പോ ഭീഷണിയോ ഇല്ലെന്നും ഹിന്ദു പത്രവും റിപ്പോർട്ട് ചെയ്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2017 11:22 PM GMT Updated On
date_range 2017-03-18T16:24:50+05:30ഗായികക്കെതിരെ ‘ഫത്വ’ ഇല്ലെന്ന്
text_fieldsNext Story