പകർപ്പാവകാശ ലംഘനത്തിന്‍റെ പേരിൽ നിരവധി പേർക്കെതിരെ ഫേസ്ബുക്കും യൂടൂബും നടപടികളെടുത്തിട്ടുണ്ട്. കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദിനെയും ഒടുവിൽ ഇതേ കാരണം പറഞ്ഞ് ഫേസ്ബുക്ക് ഒരു ദിവസം പുറത്ത് നിർത്തി. ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഗാനം ഷെയർ ചെയ്തതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ ഫേസ്ബുക്ക് നടപടിയെടുത്തത്. റഫീഖ് അഹമ്മദ് തന്നെയാണ് ആ ഗാനം എഴുതിയത്.
ഫേസ്ബുക്ക് വിലക്ക് തീർന്ന ഉടൻ സംഭവത്തിൽ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തി. പകര്‍പ്പവകാശ ലംഘനത്തിന്‍റെ പേരില്‍ 24 മണിക്കൂര്‍ തന്നെ ഫേസ്ബുക്കിന് പുറത്തു നിര്‍ത്തുകയായിരുന്നുവെന്നും ശിക്ഷ കഴിഞ്ഞ് ഇപ്പോൾ റിലീസായിയെന്നും ഫേസ്ബുക്കിലൂടെ തന്നെ അദ്ദേഹം അറിയിച്ചു.
ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഒരു പടത്തിലെ പാട്ട് കിട്ടി. കേട്ടപ്പോൾ നന്നെന്നു തോന്നി. എഫ്.ബി.യിൽ ഷെയർ ചെയ്തു. ഭയങ്കര പ്രശ്നമായി. അതൊരു പകർപ്പവകാശ ലംഘനമായിരുന്നു. 24 മണിക്കൂർ എഫ്.ബിക്ക് പുറത്ത് നിർത്തുക എന്നതായിരുന്നു അതിന്റെ ശിക്ഷ. ശിക്ഷ കഴിഞ്ഞ് ദാ, റിലീസായി. മുതലാളിമാരേ അടിയനോട് ക്ഷമിക്കണം. അറിവില്ലാതെ ചെയ്തു പോയ ഒരബദ്ധമാണേ. നാലണ ലാഭമില്ലാത്ത ഏർപ്പാടാണ്. പാട്ട് കൂടുതൽ ആൾക്കാർ കേട്ടാൽ വരുമാനം അവിടത്തേക്ക് തന്നെയാണല്ലൊ. ഏതായാലും ഇത് ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പു തരുന്നു.
(മുതലാളിമാർ കേൾക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം. ആ പാട്ട് എഴുതിയത് അടിയൻ തന്നെ ആയിരുന്നു.)
-റഫീഖ് അഹമ്മദ്
(മുതലാളിമാർ കേൾക്കാതെ മെല്ലെ ഒരു രഹസ്യം കൂട്ടുകാരോട് പങ്കിടാം. ആ പാട്ട് എഴുതിയത് അടിയൻ തന്നെ ആയിരുന്നു.)
-റഫീഖ് അഹമ്മദ്