ദോഹ: തലശേരി കെ. റഫീഖിെൻറ അവകാശവാദം തെറ്റാണെന്നും പാട്ട് ആദ്യം പാടിയത് താനാണെന്നും പ്രശസ്തഗായകൻ എരഞ്ഞോളി മൂസ ‘ഗൾഫ്മാധ്യമ’ത്തോട് പ്രതികരിച്ചു. 1971ൽ തന്നെ തലശേരിയിലെ ഗായകനായ പീർമുഹമ്മദടക്കമുള്ള ഗായകർ പാടിക്കൊണ്ടിരുന്ന പാട്ടാണിത്. ‘മുത്തുവൈരക്കല്ല് വച്ച, രത്നമാല മാറിലണിഞ്ഞ്...’ എന്ന് തുടങ്ങുന്ന ഗാനമാണിത്.
ഇൗ ട്യൂൺ അനുകരിച്ചാണ് പിന്നീട് മാണിക്യാമലരായ പൂവി എന്ന പാട്ട് ഉണ്ടാകുന്നത്. താനും സിബെല്ല സദാനന്ദനുമാണ് കാസറ്റിൽ ഇൗ പാട്ട് ഉൾെപ്പടുത്തുന്നത്. തെൻറ ശബ്ദത്തിലൂടെയാണ് ഗാനം ലോകം അറിയുന്നത്. റഫീഖിനേക്കാൾ ഏറെ പ്രായമുള്ളയാളാണ് ഞാൻ. ആ പാട്ട് ആദ്യമായി പാടിയത് താൻ ആണെന്ന് എല്ലാവരും അംഗീകരിച്ച കാര്യമാണെന്നും എരഞ്ഞോളി പറഞ്ഞു.