ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്​; ഒടിയനിൽ ലാലേട്ടൻ പാടിയ ഗാനമെത്തി VIDEO

19:45 PM
05/12/2018
Enoruvan-Odiyan-Lyrical-Video-Song

മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ മോഹൻലാൽ ചിത്രം ഒടിയനിലെ മറ്റൊരു ഗാനം കൂടി പുറത്തുവിട്ടു. മോഹൻലാൽ തന്നെ ആലപിച്ച ‘ഏനൊരുവൻ’ എന്ന്​ തുടങ്ങുന്ന ഗാനമാണ്​ പുറത്തുവിട്ടത്​. എം. ജയചന്ദ്രൻ സംഗീതം നൽകിയ ഗാനത്തിന്​ വരികളൊരുക്കിയത്​ പ്രഭാ വർമയാണ്​.

നേരത്തെ സുദീപ്​ കുമാറും ശ്രേയാ ഘോഷാലും ആലപിച്ച കൊണ്ടോരാം എന്ന ഒടിയനിലെ ഗാനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിൽ 30 ലക്ഷത്തോളം കാഴ്​ചക്കാരുമായി മുന്നേറുന്ന ഗാനം യൂട്യൂബിൽ ട്ര​െൻറിങ്ങായിരുന്നു.

Loading...
COMMENTS