മുരളി ഗോപിയുടെ വരികൾ പാടി ഉഷ ഉതുപ്പ്​; തരംഗമായി ലൂസിഫർ ആന്തം

19:56 PM
11/04/2019
lucifer

പൃഥ്വിരാജ്​ സംവിധാനം ചെയ്​ത്​ തിയറ്ററുകളിൽ സൂപ്പർഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിലെ ഏവരും കാത്തിരിക്കുന്ന എമ്പുറാനെ എന്ന ഗാനം പുറത്തിറങ്ങി. മുരളി ഗോപിയുടെ വരികൾക്ക്​ ഈണം നൽകിയിരിക്കുന്നത്​ ദീപക്​ ദേവാണ്​. ഉഷ ഉതുപ്പാണ്​ ഗാനം ആലപിച്ചിരിക്കുന്നത്​. ചിത്രത്തിലെ ജ്യേത്സന ആലപിച്ച ഗാനവും സൂപ്പർഹിറ്റായി മാറിയിരുന്നു.

സൂപ്പർ സ്റ്റാർ മോഹൻലാലിന്​ പുറമേ ഇന്ദ്രജിത്ത്​, ടൊവിനോ തോമസ്​, മഞ്ജു വാര്യർ, വിവേക്​ ഒബ്​റോയ്​, സായ്​കുമാർ, ഫാസിൽ, സാനിയ ഇയ്യപ്പൻ എന്നിങ്ങനെ വമ്പൻ താര നിരയുമായി എത്തിയ ചിത്രം നിർമിച്ചത്​ ആശിവർവാദ്​ സിനിമാസിൻെറ ബാനറിൽ ആൻറണി പെരുമ്പാവൂരാണ്​.

Loading...
COMMENTS