പുണെ: വിഖ്യാത ദ്രുപത് ഗായകൻ ഉസ്താദ് സഇൗദുദ്ദീൻ ദാഗർ അന്തരിച്ചു. 78 വയസ്സായിരുന്നു. ഞായറാഴ്ച രാത്രി പുണെയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ റിഹന്നയും മക്കളും ദ്രുപത് ഗായകരുമായ നഫീസുദ്ദീൻ, അനീസുദ്ദീൻ എന്നിവരും അരികിലുണ്ടായിരുന്നു. സംസ്കാരം ജയ്പൂരിൽ നടക്കും.
സംഗീതലോകത്ത് ‘സയീദ് ഭായ്’ എന്ന് അറിയപ്പെടുന്ന സഇൗദുദ്ദീൻ 1939 ഏപ്രിൽ 20ന് രാജസ്ഥാനിലെ ആൾവാറിലാണ് ജനിച്ചത്. ആറാം വയസ്സിലാണ് സംഗീതപഠനം ആരംഭിച്ചത്. ആദ്യഗുരു പിതാവ് ഉസ്താദ് ഹുസൈനുദ്ദീൻ ഖാൻ ദാഗറായിരുന്നു. ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളിൽ പാടി പ്രശസ്തി നേടി. 1985ൽ പുെണയിലേക്ക് താമസം മാറ്റി.