ലോസ് ആഞ്ജലസ്: എച്ച്.െഎ.വിക്കും എയ്ഡ്സിനുമെതിരായ പോരാട്ടങ്ങൾക്കു നൽകിയ സംഭാവനകൾ പരിഗണിച്ച് ബ്രിട്ടീഷ് ഗായകൻ സർ എൽട്ടൺ ജോണിന് പുരസ്കാരം. യു.എസിലെ പ്രശസ്തമായ ഹാർവഡ് സർവകലാശാലയുടെ ‘പീറ്റർ ജെ. ഗോമസ് ഹ്യൂമാനിറ്റേറിയൻ അവാർഡാ’ണ് 70കാരനായ എൽട്ടണെ തേടിയെത്തിയത്. ഇദ്ദേഹം സ്ഥാപിച്ച ‘എൽട്ടൺ ജോൺ എയ്ഡ്സ് ഫൗണ്ടേഷൻ’ എന്ന സന്നദ്ധ സംഘടന 1990കളുടെ തുടക്കം മുതൽ യു. എസിലും ബ്രിട്ടനിലും പ്രവർത്തിക്കുന്നുണ്ട്.
എൽട്ടൺ തന്നെ വ്യക്തിജീവിതത്തിൽ ഒരു കാലത്ത് ലഹരിക്കടിമയായിരുന്നു. തെൻറ ഇൗ ഭൂതകാലത്തെ ഹാർവഡിലെ അവാർഡ്ദാനച്ചടങ്ങിനിടെ എൽട്ടൺ സ്മരിച്ചു. ലഹരി ഉപേയാഗം തന്നെ അന്യഗ്രഹജീവിയാക്കിയെന്നായിരുന്നു എൽട്ടെൻറ പരാമർശം. ‘‘സംഗീതത്തോടുള്ള എെൻറ അഭിനിവേശവും അർപ്പണബോധവും സങ്കൽപിക്കാൻ മാത്രം കഴിയുന്ന വാതിലുകൾ എനിക്ക് തുറന്നുതന്നു, ജീവിതത്തിെൻറ പുതിയ ഉയരങ്ങളിേലക്ക് അതെന്നെ കൊണ്ടുപോകുകയും ചെയ്തു. പക്ഷേ, ഞാൻ അത്യുന്നതിയിൽ എത്തിയപ്പോൾ സന്തോഷം എനിക്ക് അന്യമായി. അന്ധത കടന്നുവന്നു. ലഹരിയുടെയും മദ്യത്തിെൻറയും അമിതോപയോഗത്തിലും ഭക്ഷണ ക്രമരാഹിത്യത്തിലും എെൻറ സ്വന്തം മാനവികത എനിക്ക് നഷ്ടമായി’’ -ഗ്രാമി അവാർഡ് േജതാവുകൂടിയായ എൽട്ടൺ പറഞ്ഞു.
മാനുഷികതയാണ് ലോകത്തിലെ ഏറ്റവും ശക്തമായ കാര്യമെന്നും ഇത് കാരുണ്യവുമായി േചരുകയും നല്ല കാര്യങ്ങൾ ചെയ്യുകയും ചെയ്യുേമ്പാൾ മനോഹരമായ കാര്യങ്ങൾ സംഭവിക്കുന്നെന്നും എൽട്ടൺ കൂട്ടിച്ചേർത്തു.