എടക്കാട് ബറ്റാലിയനിലെ ഷെഹനായ് ഗാനം

14:19 PM
14/10/2019
edakkad-battallion-141019.jpg

ടോവിനോ തോമസും സംയുക്ത മേനോനും ജോഡികളായെത്തുന്ന പുതിയ ചിത്രമായ 'എടക്കാട് ബറ്റാലിയൻ 06'ലെ പുതിയ ഗാനമെത്തി. 'ഷെഹനായി...' എന്ന് തുടങ്ങുന്ന കല്യാണരാവിലെ പാട്ടാണ് ടോവിനോയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. 

മനു മഞ്ജിത്തിന്‍റെ വരികൾക്ക് കൈലാസ് മേനോനാണ് സംഗീതം പകർന്നത്. സിതാര കൃഷ്ണകുമാറും യാസിൻ നിസാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

സ്വപ്നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന 'എടക്കാട് ബറ്റാലിയൻ 06'ന് തിരക്കഥ ഒരുക്കിയത് പി. ബാലചന്ദ്രനാണ്. ചിത്രത്തിൽ ടോവിനോക്ക് പട്ടാളക്കാരന്‍റെ വേഷമാണെന്നാണ് സൂചന. 

ചിത്രത്തിലെ നേരത്തെ പുറത്തിറക്കിയ 'നീ ഹിമമഴയായ് വരൂ' എന്ന പാട്ടിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. 

Loading...
COMMENTS