‘നീ ഹിമമഴയായ് വരൂ...’ പ്രണയം നിറച്ച് എടക്കാട് ബറ്റാലിയൻ 06ലെ പാട്ട് VIDEO

11:59 AM
14/09/2019

'തീവണ്ടി' ജോഡികളായ ടൊവീനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന 'എടക്കാട് ബറ്റാലിയൻ 06'ലെ 'നീ ഹിമമഴയായ് വരൂ...' എന്ന പാട്ടിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി. മഞ്ഞുമലകളിൽ ചിത്രീകരിച്ച ഗാനത്തിന്‍റെ സംഗീത സംവിധാനം കൈലാസ് മേനോനാണ്. ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. കെ.എസ്. ഹരിശങ്കറും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

സ്വപ്നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ പി. ബാലചന്ദ്രനാണ്. ടോവിനോക്ക് ചിത്രത്തിൽ സൈനിക ഉദ്യോഗസ്ഥന്‍റെ വേഷമാണെന്നാണ് സൂചന.

Loading...
COMMENTS