ലോക പ്രശസ്ത പോപ് ഗായകൻ എഡ് ഷീറെൻറ പുതിയ ആൽബം പുറത്തുവിട്ടു. ഹാപ്പിയർ എന്ന് പേരുള്ള ഗാനം മിക്ക രാജ്യങ്ങളിലെയും ടോപ് യൂട്യൂബ് ട്രെൻറിങ്ങിലാണ്. ആഗോള തലത്തിൽ സൂപ്പർ ഹിറ്റായ ഷേപ് ഒാഫ് യൂവിെൻറ തരംഗം അവസാനിക്കുന്നതിന് മുമ്പാണ് അടുത്ത ഗാനവുമായി ഷീറെൻറ വരവ്.
ഗാനത്തിൽ ഷീറെൻറ രൂപമുള്ള പാവയാണ് അഭിനയിക്കുന്നത്. പപ്പറ്റ് ഷീറനെ വിട്ട് പോയ കാമുകിയായ ബലൂൺ പാവയെ കുറിച്ചാണ് പുതിയ ഗാനം. അതിമനോഹരമായി ചിത്രീകരിച്ച ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നാല് ദിവസം കൊണ്ട് 10 ലക്ഷം ലൈക്കുകളും രണ്ട് കോടി കാഴ്ചക്കാരുമാണ് യൂട്യൂബിൽ ഹാപ്പിയറിന് ലഭിച്ചത്.