ഇന്ത്യൻ നയതന്ത്രജ്ഞെൻറ 'ഭൂമിഗീതം' റിലീസ് ചെയ്ത് യു.എൻ - Video
text_fieldsന്യൂയോർക്ക്: ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ ഗാനം ഭൂമിഗീതമാക്കി റിലീസ് ചെയ്ത് യുനൈറ്റഡ് നേഷൻസ്. മഡഗാസ്കറിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയായ അഭയ് കുമാർ രചിച്ച ഗാനം ഭൗമദിനാചരണത്തിെൻറ ഭാഗമായി യു.എൻ ആഗോളതലത്തിൽ റിലീസ് ചെ യ്തു. "നാമെല്ലാം ഒന്ന്, ഈ ഭൂമിയുടെ ഭാഗം. നാമെല്ലാം ഒന്ന്, ഈ ഭൂമി നമ്മുടെ ഗേഹം " എന്ന ആശയം മുൻനിർത്തിയുള്ള ഗാനം 2008ൽ റ ഷ്യയിലെ സെൻറ് പീറ്റേഴ്സ്ബർഗിൽ വെച്ചാണ് അഭയ് കുമാർ രചിച്ചത്.
ഭൗമദിനാചരണത്തിെൻറ സുവർണ ജൂബിലി വേളയിലാണ ് ഗാനത്തിെൻറ പുതിയ പതിപ്പ് പുറത്തിറക്കിയത്. വിശ്വ പ്രസിദ്ധ വയലിനിസ്റ്റ് ഡോ. എൽ. സുബ്രഹ്മണ്യമാണ് ഗാനം ചിട്ടപ്പെടുത്തിയത്. ഗാനം അദ്ദേഹത്തിെൻറ ഭാര്യയും പ്രമുഖ പിന്നണി ഗായികയുമായ കവിത കൃഷ്ണമൂർത്തി, ബിന്ദു സുബ്രഹ്മണ്യം എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു.
ന്യൂയോർക്കിൽ ഗാനം റിലീസ് ചെയ്തപ്പോൾ യു.എൻ ഡിപ്പാർട്ട്മെൻറ് ഓഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ സിവിൽ സൊസൈറ്റി യൂത്ത് റെപ്രസെേൻററ്റീവ്സിെൻറ ഫെയ്സ്ബുക്ക് പേജിൽ ഇത് സംപ്രേക്ഷണം ചെയ്തു.
കൊറോണ വൈറസിെൻറ ആഗോള വ്യാപനം പരസ്പര സഹകരണത്തിെൻറ പ്രാധാന്യം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്ന സാഹചര്യത്തിൽ 12 വർഷം മുമ്പ് താനെഴുതിയ വരികൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് അഭയ് കുമാർ പറയുന്നു. 'ഏത് രാജ്യത്തുനിന്നുള്ളവരാണെങ്കിലും ഈ പ്രതിസന്ധിയിൽ ആർക്കും നിസംഗരായിരിക്കാനാകില്ല.
മലിനീകരണം, ജൈവ വൈവിധ്യത്തിെൻറ ശോഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം എല്ലാവരെയും ബാധിക്കുന്നതാണ്. എല്ലാവരും പരസ്പരാശ്രിതരാണെന്ന് പൂർണ അർഥത്തിൽ മനസിലാക്കണം. അതു വരെ ഈ പ്രതിസന്ധികളെയൊന്നും നേരിടാൻ നമുക്ക് സാധിക്കില്ല' -അഭയ് കുമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
