Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightഅപകീർത്തിപ്പെടുത്തുന്ന...

അപകീർത്തിപ്പെടുത്തുന്ന പാട്ടുകൾ പ്യൂഡൈപൈ നീക്കം ചെയ്യണം -ഡൽഹി ഹൈകോടതി

text_fields
bookmark_border
pewdiepie-vs-t-series
cancel

ന്യൂഡൽഹി: ഇന്ത്യൻ മ്യൂസിക്​ കമ്പനി ടീ-സീരീസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോകൾ പ്യൂഡൈപൈയുടെ ചാനലിൽ നിന്ന്​ നീക്കം ചെയ്യണമെന്ന് യൂട്യൂബിനോട്​​ ഡൽഹി ഹൈകോടതി. രണ്ടാഴ്​ച കൊണ്ട്​ ഉത്തരവ്​ നടപ്പാക്കണമെന്നും ജസ്റ്റിസ്​ ജയന്ത്​ നാഥ്​ അറിയിച്ചിട്ടുണ്ട്​.

ടീ-സീരീസിൻെറ ഉടമകളായ സൂപർ കാസെറ്റ്​സ്​ ആണ്​ സ്വീഡനിൽ നിന്നുള്ള ഫെലിക്സ് കെൽബെർഗ് എന്ന 29-കാരൻെറ പ്യൂഡീപൈ എന്നറിയപ്പെടുന്ന ചാനലിനെതിരെ പരാതി നൽകിയത്​. ടി-സീരീസ്​ ഡിസ്സ്​ ട്രാക്​/ബിച്ച്​ ലസംഗ, കൺഗ്രാജുലേഷൻ എന്നീ സംഗീത വീഡിയോകളാണ്​ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്​. പാട്ടിൻെറ വരികൾ അങ്ങേയറ്റം മോശവും ടി-സീരീസിനെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ്​ പരാതി. പാട്ടുകൾ വീണ്ടും അപ്​ലോഡ്​ ചെയ്യുന്നില്ല എന്ന്​ ഉറപ്പ്​ വരുത്തണമെന്നും കോടതി യൂട്യൂബിനോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈ​ബർമാർ ഉള്ള ആളാണ് പ്യൂഡീപൈ. ഇന്ത്യൻ മ്യൂസിക് കമ്പനി ടി സീരിസും പ്യൂഡീപൈയും ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരമാണ്. ആക്ഷേപ ഹാസ്യവും ഗെയിമുകളുമാണ് ഈ ചാനലിലെ പരിപാടി. ഇന്ത്യയെ കളിയാക്കിയുള്ള വിഡിയോകളും പ്യൂഡീപൈ ചെയ്തിട്ടുണ്ട്. ഇത്തരം വിഡിയോകൾ ഇന്ത്യൻ ആസ്വാദകർക്കിടയിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T-Seriespewdiepie
News Summary - Delhi High Court Wants PewDiePie's Songs Taken Down From YouTube-music
Next Story