പാട്ട്​ ആവർത്തിക്കാൻ ആവശ്യപ്പെട്ടു; ഡി.ജെ സഹോദരങ്ങളെ വെടിവെച്ചു

10:00 AM
04/12/2018
shot

ന്യൂഡൽഹി: ഡി.ജെ പാർട്ടിക്കിടെ പാട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്​ രണ്ട്​ യുവാക്കൾക്ക്​ വെടിയേറ്റു. പടിഞ്ഞാറൻ ഡൽഹിയിലെ പലാം ഗ്രാമത്തിലാണ്​ സംഭവം. ‘ബുള്ളറ്റ്​ രാജ’ എന്ന ബോളിവുഡ്​ സിനിമയിലെ പാട്ട്​ വീണ്ടും അവതരിപ്പിക്കാൻ ആവശ്യപ്പെട്ട രണ്ടുപേർക്കെതിരെ ഡി.ജെയും സംഘവും ചേർന്ന്​ വെടിയുതിർക്കുകയായിരുന്നു. ഷാൻങ്കി(23), തുഷാർ ഭരദ്വാജ്​(16) എന്നിവർക്കാണ്​ വെടിയേറ്റത്​. സംഭവത്തിൽ ഡി.ജെ അക്ഷയ്​(19), സുഹൃത്തുക്കളായ സജ്ഞയ്​ ശർമ(29), ആഷിഷ്​ ശർമ(23) എന്നിവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 

ഞായറാഴ്​ച രാത്രി നടന്ന കുടുംബ പരിപാടിക്കിടെയാണ്​ അക്രമ സംഭവങ്ങൾ നടന്നത്​. ഒരേ പാട്ട്​ വീണ്ടും അവതരിപ്പിക്കാൻ ഷാൻങ്കിയും തുഷാറും നിരവധി തവണ അക്ഷയ്​യെ നിർബന്ധിപ്പിക്കുകയായിരുന്നു. കുപിതനായ അക്ഷയ്​ ത​​​െൻറ ടീം അംഗങ്ങളെ വിളിച്ചു വരുത്തുകയും സഹോദരങ്ങൾക്ക്​ നേരെ വെടിയുതിർക്കുകയും ചെയ്​തു. 

അക്രമത്തിനുശേഷം ഇവർ രക്ഷപ്പെട്ടു. പൊലീസ്​ എത്തിയാണ്​ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ദ്വാരകയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതമായി തുടരുകയാണ്​. ഒളിവിൽ പോയ പ്രതികളെ തിങ്കളാഴ്​ചയാണ്​ പടിഞ്ഞാറൻ ഡൽഹിയിലെ ഒളിസ​േങ്കതത്തിൽ നിന്നും പൊലീസ്​ പിടികൂടിയത്​. 


 

Loading...
COMMENTS